|    May 28 Sun, 2017 6:11 pm
FLASH NEWS

മലയാളി ഹാജിമാരുടെ സംഘം മക്കയില്‍

Published : 23rd August 2016 | Posted By: SMR

നെടുമ്പാശ്ശേരി: പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയാകുന്ന തീര്‍ത്ഥാടകരുടെ ആദ്യസംഘം പുറപ്പെട്ടു. തീര്‍ത്ഥാടകരെയും വഹിച്ചുള്ള വിമാനം ഇന്നലെ ഉച്ച കഴിഞ്ഞ് 3.20നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ടത്.
വിമാനത്തിന്റെ ഫഌഗ്ഓഫ് മന്ത്രി ഡോ. കെ ടി ജലീല്‍ നിര്‍വഹിച്ചു. സൗദി എയര്‍ലൈന്‍സിന്റെ എസ്‌വി 5123ാം നമ്പര്‍ വിമാനത്തില്‍ പുറപ്പെട്ട സംഘത്തില്‍ 450 പേരാണുള്ളത്. ഇതില്‍ 229 സ്ത്രീകളും 221 പുരുഷന്മാരും ഉള്‍പ്പെടും. കേന്ദ്ര ഹജ്ജ് കമ്മിറ്റിയംഗം ഇ ടി മുഹമ്മദ് ബഷീര്‍ എംപി, ഇബ്രാഹീംകുഞ്ഞ് എംഎല്‍എ, അന്‍വര്‍ സാദത്ത് എംഎല്‍എ, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ല്യാര്‍, മലപ്പുറം ജില്ലാ കലക്ടര്‍ ഷൈനമോള്‍ സംബന്ധിച്ചു.
സൗദി സമയം 6.10ന് ജിദ്ദ വിമാനത്താവളത്തിലിറങ്ങിയ സംഘത്തെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും മലയാളി സാമൂഹികപ്രവര്‍ത്തകരും ചേര്‍ന്നു സ്വീകരിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഹാജിമാര്‍ മക്കയിലേക്കു തിരിച്ചു. ഇന്ന് രണ്ടു വിമാനങ്ങള്‍ തീര്‍ത്ഥാടകരെയുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു ജിദ്ദയിലേക്കു യാത്രതിരിക്കും. ഉച്ചക്ക് ഒന്നിനും രാത്രി എട്ടിനുമാണ് പുറപ്പെടുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day