|    May 23 Tue, 2017 5:01 am
FLASH NEWS

മലയാളി വ്യവസായി ഖത്തറില്‍ മരിച്ച നിലയില്‍

Published : 19th October 2016 | Posted By: SMR

ദോഹ: ഖത്തറില്‍ കാണാതായ മലയാളി വ്യവസായിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ കണ്ടെത്തി. പത്തനംതിട്ട അഴൂര്‍ ഇരട്ടപ്പുളിക്കല്‍ സോബിജോസ് (38) ആണ് മരിച്ചത്. ഈ മാസം ഒന്ന് മുതലാണ് സോബിയെ കാണാതായത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഖത്തറിലെ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിയുകയായിരുന്നു. ഓള്‍ഡ് എയര്‍പോര്‍ട്ട് പോലിസ് സ്റ്റേഷന്‍ പരിധിയില്‍ നടന്നുപോകവെ വാഹനമിടിച്ചു മരിച്ചെന്നാണ് ലഭിച്ച വിവരം.
സ്വന്തമായി മെയിന്റനന്‍്‌സ്, നിര്‍മാണ കമ്പനി എന്നിവ നടത്തിവരികയായിരുന്നു സോബി. ഹമദ് ആശുപത്രിയില്‍ നഴ്‌സായിരുന്ന ഭാര്യ സുമി ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ നാട്ടിലേക്കു മടങ്ങിയിരുന്നു. മുറിയിലുണ്ടായ സുഹൃത്ത് അടുത്തിടെ നാട്ടിലേക്കു പോയതോടെ സോബി തനിച്ചാണ് കഴിഞ്ഞിരുന്നത്. സോബിയെ ഫോണില്‍ ലഭിക്കാതായതോടെ ദോഹയിലുള്ള ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലിസില്‍ പരാതിനല്‍കിയിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. മക്കള്‍: സിറിള്‍, സാവിയോ, ചാള്‍സ്. പിതാവ്: സ്‌കറിയ. മാതാവ്: മറിയാമ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day