|    Mar 30 Thu, 2017 6:25 am
FLASH NEWS

മലയാളി വൈദികനെതിരേ ആസ്‌ത്രേലിയയില്‍ വംശീയാതിക്രമം

Published : 20th March 2017 | Posted By: fsq

 

കോഴിക്കോട്: താമരശ്ശേരി രൂപതാ വൈദികനായ ഫാ. ടോമി കളത്തൂരിനെതിരേ ആസ്‌ത്രേലിയയില്‍ വംശീയാക്രമണം. മെല്‍ബണില്‍ ഫാക്‌നര്‍ നോര്‍ത്തിലാണു സംഭവം. അവിടെയുള്ള സെന്റ് മാത്യു ഇടവക ദേവാലയത്തില്‍ വികാരിയാണ് ഫാ. ടോമി കളത്തൂര്‍. ഇന്നലെ കുര്‍ബാനയ്ക്കു വേണ്ടി ദേവാലയത്തിലെത്തിയ വൈദികനോട് തനിക്ക് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നു പറഞ്ഞ് അടുത്തെത്തിയ അക്രമി പൊടുന്നനെ കത്തിയെടുത്ത് കഴുത്തില്‍ കുത്തുകയായിരുന്നു. വിശുദ്ധ കുര്‍ബാനയുടെ തിരുവസ്ത്രങ്ങളും തണുപ്പിനെ പ്രതിരോധിക്കാനുള്ള മറ്റു കട്ടികൂടിയ വസ്ത്രങ്ങളും ധരിച്ചിരുന്നതിനാല്‍ ഗുരുതര പരിക്കേറ്റില്ല. സംഭവത്തിന് ശേഷം അക്രമി രക്ഷപ്പെട്ടു. വൈദികനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം വിട്ടയക്കുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ച ഇതേ അക്രമി ദേവാലയത്തില്‍ വരികയും വൈദികനോട് ഇന്ത്യക്കാരനാണോ എന്നു ചോദിക്കുകയും ഇന്ത്യക്കാരനാണെങ്കില്‍ കുര്‍ബാന അര്‍പ്പിക്കുവാന്‍ പാടില്ല എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് താമരശ്ശേരി ബിഷ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഫാ. ടോമി കളത്തൂരുമായി ഫോണില്‍ സംസാരിച്ചു. താമരശ്ശേരി രൂപതാ വൈദികനായ ഫാ. ടോമി ആനക്കാംപൊയില്‍ കരിമ്പ് സ്വദേശിയാണ്. 1994ല്‍ വൈദികനായ ഇദ്ദേഹം അടയ്ക്കാക്കുണ്ട്, കല്ലുരുട്ടി ചുണ്ടത്തുംപൊയില്‍, വെറ്റിലപ്പാറ തുടങ്ങിയ ഇടവകകളില്‍ വികാരിയായും താമരശ്ശേരി അല്‍ഫോന്‍സ സ്‌കൂളില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാല് വര്‍ഷമായി ആസ്‌ത്രേലിയയില്‍ സേവനം ചെയ്യുകയാണ്. ഫാ. ടോമി കളത്തൂരിനെതിരേ നടന്ന ആക്രമണത്തില്‍ താമരശ്ശേരി രൂപത പ്രതിഷേധിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day