ഡല്‍ഹിയില്‍ മലയാളിയെ കൊലപ്പെടുത്തിയ യുവതി പിടിയില്‍
Published : 23rd July 2016 | Posted By: mi.ptk

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഫ് ളാറ്റില്‍ മലയാളിയായ വൃദ്ധനെ കൊലപ്പെടുത്തിയ കേസില്‍ 25കാരിയായ യുവതി പിടിയില്‍.കഴിഞ്ഞ ബുധനാഴ്ച മയൂര്‍ വിഹാറിലെ സമാചാര്‍ അപ്പാര്‍ട്ട്മെന്റില്‍ ആലുവ പുറവരിക്കല്‍ വിജയകുമാറിനെ(66) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
കേന്ദ്ര ആരോഗ്യ വകുപ്പില്‍ നിന്ന് വിരമിച്ച വിജയകുമാറിന്റെ കൊലപാതകത്തിന് പിന്നില്‍ മുന്‍വൈരാഗ്യമാണെന്നാണ് വിവരം. കേന്ദ്ര ആരോഗ്യ സര്‍വീസിലേയ്ക്ക് ജോലി വാഗ്ദാം നല്കി വഞ്ചിച്ചതാണ് പ്രതികാരത്തിന് കാരണമെന്നാണ് പിടിയിലായ യുവതി നല്കിയ മൊഴി. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് വീട്ടില്‍ നിന്നും ടിവി കൊണ്ടുപോയതെന്നും യുവതി നല്കിയ മൊഴിയില്‍ പറയുന്നു.
ഫ് ളാറ്റിലെ സിസിടിവിയില്‍ സംശയകരമായ സാഹചര്യത്തില്‍ ഒരു സ്ത്രീ നടന്നു നീങ്ങുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പോലീസ് പിടികൂടിയത്.
ഇന്‍കംടാക്സ് ഉദ്യോഗസ്ഥയായ ഭാര്യ ജോലിയ്ക്ക് പോയ സമയത്താണ് കൊലപാതകം നടന്നത്. വിജയകുമാറിന്റെ വീടിന് സമീപം താമിസിക്കുന്ന മകളാണ് വിജയകുമാറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.