|    Oct 20 Fri, 2017 12:03 am
Home   >  National   >  

മലയാളി വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു

Published : 1st October 2017 | Posted By: shins

മുംബൈ: പൂനെയില്‍ മലയാളി വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വിശ്രാന്ത് വാടിയില്‍ ചങ്ങനാശേരി സ്വദേശിനി രാധാമാധവന്‍ നായര്‍ (65) ആണ് കൊല്ലപ്പെട്ടത്. വളയും മാലയും ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. ഫോണ്‍ ചെയ്തിട്ട് എടുക്കാത്തതിനെത്തുടര്‍ന്ന് പൂനെയില്‍ തന്നെയുള്ള രണ്ട് മക്കളും വീട്ടിലെത്തിിയപ്പോഴാണ് ചോരയില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ ഒറ്റക്കായിരുന്നു താമസം. പരിചയമുള്ളവര്‍ തന്നെയാണ് കൊല നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക