|    Jan 23 Mon, 2017 4:02 am
FLASH NEWS

മലയാളി വിദ്യാര്‍ഥിയുടെ കൊല: ഒരു പ്രതി ജുവനൈല്‍ പരിധിയില്‍

Published : 2nd July 2016 | Posted By: SMR

ന്യൂഡല്‍ഹി: മലയാളി വിദ്യാര്‍ഥി രജത് മേനോനെ അടിച്ചുകൊന്ന കേസിലെ സഹോദരന്‍മാരില്‍ ഒരു പ്രതി പ്രായപൂര്‍ത്തിയാവാത്ത ആളെന്ന് പോലിസിന്റെ പ്രാഥമിക നിഗമനം. നേരത്തെ രണ്ടു പ്രതികള്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ലെന്ന നിഗമനത്തില്‍ ഇവരെ ഇന്നലെ ഉച്ചയോട് കൂടി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
എന്നാല്‍ മൂത്ത സഹോദരനായ അലോകിന്റെ ജനത്തീയതി 1998 ജനുവരി 10 ആണെന്ന് രേഖകള്‍ പ്രകാരം തെളിഞ്ഞിട്ടുണ്ട്. പ്രതി ചേര്‍ക്കപ്പെട്ട പാന്‍ കടക്കാരന്റെ രണ്ടാമത്തെ മകന്‍ സമീപത്തെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണെന്ന വാദവും ഉയരുന്നു.
പ്രായപൂര്‍ത്തിയായിട്ടില്ലെന്ന പ്രതികളുടേയും ബന്ധുക്കളുടേയും വാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ പോലിസ് വിവരങ്ങള്‍ ശേഖരിക്കുന്നത്. രജത് കൊല്ലപ്പെട്ട മയൂര്‍ വിഹാര്‍ ഫേസിലുള്ള പാന്‍ കടക്കാരന്റെ രണ്ടു മക്കളെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെ സന്ദര്‍ശിച്ച പി കെ ബിജു എംപിയോട് കേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും മന്ത്രി വാഗ്ദാനം ചെയ്തു. കേസന്വേഷണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി യഥാര്‍ഥ പ്രതികളെ ഉടനടി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും മന്ത്രി രാജ്‌നാഥ് സിങ് ഈ ഉറപ്പ് നല്‍കിയിട്ടുണ്ട്. മയൂര്‍ വിഹാര്‍ ഫേസ് മൂന്നില്‍ കനത്ത പോലിസ് കാവല്‍ തുടരുകയാണ്. ഡിഡിഎ മാര്‍ക്കറ്റിലുള്ള അനധികൃത കടകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ റിഷിപാല്‍ സമീപവാസികള്‍ക്ക് ഉറപ്പ് നല്‍കി.
മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മയൂര്‍ വിഹാര്‍ ഫേസ് മൂന്നില്‍ ബുധാനാഴ്ച വൈകീട്ടാണ് പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റേയും കൃഷ്ണകുമാരിയുടേയും മൂത്ത മകന്‍ രജത് മേനോനെ പാന്‍കടക്കാരനും മക്കളും അടിച്ചു കൊലപ്പെടുത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക