|    Oct 24 Wed, 2018 9:20 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മലയാളി വിദ്യാര്‍ഥിനി ഗോവയില്‍ മുങ്ങിമരിച്ചു

Published : 8th September 2017 | Posted By: fsq

 

മൂവാറ്റുപുഴ: ഗോവയില്‍ വിനോദയാത്രയ്ക്ക് പോയ മലയാളി വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. കടാതി കാടാപുറത്ത് പോള്‍ ബേസിലിന്റെ മകള്‍ അനുജ സൂസന്‍ പോള്‍ (22) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ ഗോവയിലെ കണ്ടോളിം ബീച്ചിലായിരുന്നു അപകടം. അഹ്മദാബാദില്‍ ജേണലിസം വിദ്യാര്‍ഥിനിയായ അനുജ സഹപാഠികള്‍ക്കൊപ്പമാണ് ഗോവയിലെത്തിയത്. ആറു പേരാണ് സംഘത്തിലുണ്ടായിരുന്നത്. അപ്രതീക്ഷിതമായി വീശിയടിച്ച ശക്തമായ തിരയില്‍ നാലംഗ സംഘം അപകടത്തില്‍ പെടുകയായിരുന്നു. രണ്ടുപേരെ രക്ഷപ്പെടുത്താനായെങ്കിലും അനുജയുള്‍പ്പെടെ രണ്ട് പേര്‍ മരണത്തിന് കീഴടങ്ങി. മൃതദേഹം ഇന്ന് രാവിലെ 11 മണിയോടെ നാട്ടിലെത്തിക്കും. സംസ്‌കാരം വൈകീട്ട് അഞ്ചിന് മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രലില്‍ പള്ളി സെമിത്തേരിയില്‍ നടക്കും. പിതാവ് പോള്‍ ബേസില്‍ ചെന്നൈ വില്‍ഗ്രോ ഇന്നവേഷന്‍സ് കമ്പനി സിഇഒയാണ്. മൂവാറ്റുപുഴ കരുണ ആശുപത്രി ഉടമ ഡോ. കെ ഇ പൗലോസിന്റെ കൊച്ചുമകളാണ് മരിച്ച അനുജ. മാതാവ്: സിന്ധു, കോട്ടയം അക്കര കുടുംബാംഗം. സഹോദരി: അഞ്ജലി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss