|    Nov 19 Sun, 2017 2:12 pm
FLASH NEWS

മലയാളി വിദ്യാര്‍ഥികള്‍ക്ക് ഗുജറാത്ത് പോലിസിന്റെ മര്‍ദനം

Published : 8th June 2017 | Posted By: fsq

 

അഹമ്മദാബാദ്: നര്‍മ്മദാ പ്രക്ഷോഭത്തിന്റെ ഭാഗമായി മേധാപട്കറുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘റാലി ഫോര്‍ വാലിയാത്രയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍നിന്നു പോയ വിദ്യാര്‍ഥികള്‍ക്ക് ഗുജറാത്ത് പോലിസിന്റെ മര്‍ദനം. തൃശൂര്‍ മുണ്ടൂരിലെ സല്‍-സബീല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ ശ്രീലക്ഷ്മി, ഹാഷിം രിഫാഈ, മുഹമ്മദ് കാമില്‍, അദീന സുന്ദര്‍, കൃഷ്ണ മുഹമ്മദ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൈനബയുടെ നേതൃത്വത്തില്‍ റാലിയില്‍ പങ്കെടുക്കാന്‍ പോയ സ്‌കൂള്‍ കുട്ടികളെ പോലിസ് രണ്ടുതവണ മര്‍ദിച്ചു. കസ്റ്റഡിയില്‍ എടുത്ത് പോലിസ് ബസ്സില്‍ കയറ്റിയ കുട്ടികളെ ബസില്‍നിന്ന്  വീണ്ടും മര്‍ദിച്ചതായി സ്‌കൂള്‍ മാനേജര്‍ പി ടി മുഹമ്മദ് ഹുസൈന്‍ പറഞ്ഞു. റാലിക്ക് നേരെ ഗുജറാത്ത് പോലിസ് ലാത്തിച്ചാര്‍ജ് നടത്തുകയും മേധാപട്ക്കര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക