|    Jan 22 Sun, 2017 7:51 pm
FLASH NEWS

മലയാളി യുവാവ് കുവൈറ്റില്‍ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു.

Published : 16th October 2016 | Posted By: mi.ptk

death

കുവൈറ്റ്:  മലയാളി യുവാവ് കുവൈറ്റില്‍ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു.34 കാരനായ കൊല്ലം കടയ്ക്കല്‍ സ്വദേശി നവാസ് ആണ് മരിച്ചത്.കഴിഞ്ഞ 9 വര്‍ഷമായി കുവൈറ്റിലുണ്ടായിരുന്ന നവാസ് മംഗഫില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നടത്തി വരികയായിരുന്നു.
ഇന്ന് നാട്ടിലേക്ക് മടങ്ങുന്ന സുഹൃത്തിന്റെ പക്കല്‍ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ കൊടുത്തയയ്ക്കാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയതായിരുന്നു നവാസ്.രാവിലെ 7 മണിയോടെ സുഹൃത്തിന്റെ പക്കല്‍ കുട്ടികള്‍ക്കുള്ള സമ്മാനപ്പൊതി കൊടുത്തയച്ച ശേഷം ലിഫ്റ്റില്‍ കയറിയതായിരുന്നു.
എന്നാല്‍ മുകളിലേക്ക് പോയ ലിഫ്റ്റിന്റെ ഡോര്‍ തുറക്കുകയും പ്ലാറ്റ്‌ഫോം കാണാതെ അകത്തേക്ക് കയറിയ നവാസ് താഴേയ്ക്ക് വീഴുകയുമായിരുന്നു. പിന്നീട് താഴേക്ക് വന്ന ലിഫ്റ്റ് നവാസിന്റെ ദേഹത്തേക്ക് വീഴുകയുമായിരുന്നു. സംഭവം അറിഞ്ഞെത്തിയ സമീപ വാസികള്‍ വിവരം അറിയിച്ചതനുസരിച്ച് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും 4 മണിക്കൂര്‍ പണിപ്പെട്ടാണ് 11 മണിയോടെ മൃതദേഹം പുറത്തെടുത്തത്.
രണ്ട് പെണ്‍കുട്ടികളാണ് നവാസിനുള്ളത്.  സമ്മാനപ്പൊതി കൊടുത്തയക്കുന്ന വിവരം നാട്ടില്‍ ഭാര്യയെയും കുട്ടികളെയും വിളിച്ചറിയിച്ചിരുന്നു .

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 773 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക