|    Oct 18 Wed, 2017 1:15 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മലയാളി യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ 6 പേര്‍ അറസ്റ്റില്‍

Published : 1st October 2017 | Posted By: fsq

 

ജയ്പൂര്‍: രാജസ്ഥാനിലെ ബിക്കാനീറില്‍ മലയാളി യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ആറു പേര്‍ അറസ്റ്റില്‍. സപ്തംബര്‍ 26നാണ് യുവതി പരാതി നല്‍കിയത്. പ്രഥമദൃഷ്ട്യാ സംഭവത്തില്‍ എട്ടു പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു കരുതുന്നതായും ആറു പേരെ അറസ്റ്റ് ചെയ്തതായും ബിക്കാനീര്‍ എസ്‌ഐ പറഞ്ഞു. സപ്തംബര്‍ 25നു വസ്തുവില്‍പനയുമായി ബന്ധപ്പെട്ട് ബിക്കാനീര്‍ എന്ന സ്ഥലത്തേക്കു പോകാനായി വാഹനം കാത്തുനില്‍ക്കുമ്പോള്‍ രണ്ടു പേര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നും 23 പേര്‍ പീഡിപ്പിച്ചതായുമാണ് പരാതിയില്‍ പറയുന്നത്. വര്‍ഷങ്ങളായി ഡല്‍ഹിയില്‍ താമസിക്കുന്ന മലയാളി കുടുംബത്തിലെ യുവതിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക