മലയാളി നഴ്സ് മദീനയില്‍ വാഹനമിടിച്ചു മരിച്ചു
Published : 2nd December 2016 | Posted By: SMR
ജിദ്ദ: പത്തനംതിട്ട തിരുവല്ല സ്വദേശിനി ജിന്‍സി ഗ്രേസ് ജേക്കബ് (24) മദീനയില്‍ വാഹനമിടിച്ചു മരിച്ചു. മദീന ഉഹ്ദ് ആശുപത്രിയില്‍ നാലു മാസമായി സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു.
ബുധനാഴ്ച രാത്രി എട്ടു മണിയോടെ ഉഹ്ദ് ആശുപത്രിക്കു സമീപമാണ് അപകടം. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി റോഡ് മുറിച്ചുകടക്കവെ സ്വദേശി പൗരന് ഓടിച്ച വാഹനംഇടിക്കുകയായിരുന്നു. ജിദ്ദയിലുള്ള ജിന്‍സിയുടെ മാതാവ് മദീനയിലെത്തിയിട്ടുണ്ട്. മീഖാത്ത് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നിയമനടപടികള്‍ക്കു ശേഷം നാട്ടിലേക്കു കൊണ്ടുപോകും.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.