|    Aug 20 Sun, 2017 12:07 am
FLASH NEWS
Home   >  News now   >  

മലയാളി നഴ്‌സ് ഭര്‍ത്താവിനെ 110 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ചാക്കിലാക്കി

Published : 1st August 2017 | Posted By: mi.ptk

സന: യെമനില്‍ മലയാളി നഴ്‌സ് ഭര്‍ത്താവിനെ 110 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ എന്ന യുവതിയാണ് യെമന്‍ പൗരനായ ഭര്‍ത്താവിനെ വെട്ടികൊലപ്പെടുത്തിയത്. യെമനിലെ അല്‍ദെയ്ദിലാണ് സംഭവം. ഭര്‍ത്താവിനെ വെട്ടികൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ ശേഷം ചാക്കില്‍കെട്ടി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയായിരുന്നു. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നും തിരിച്ചറിയാന്‍പറ്റാത്ത വിധം വികൃതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവില്‍പോയെ നിമിഷക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക