|    Mar 23 Thu, 2017 8:00 am
FLASH NEWS

മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി റാഗിങിനിരയായ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു

Published : 21st June 2016 | Posted By: mi.ptk

ragging

കോഴിക്കോട്: മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി ക്രൂരമായ റാഗിങിന് ഇരയായ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. റാഗിങിനിരയായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന അശ്വതിയുടെ മൊഴിയുടെ അടിസ്്ഥാനത്തിലാണ് കേസെടുത്തത്. അന്വേഷണം ഗുല്‍ബര്‍ഗിലേയ്ക്ക് മാറ്റുമെന്ന് മെഡിക്കല്‍ കോളേജ് സിഐ തോട്ടത്തില്‍ ജലീല്‍ അറിയിച്ചു.
മലപ്പുറം കാലടി സ്വദേശിയായ കളരിക്കല്‍ പറമ്പില്‍ അശ്വതി(19)യാണ് കഴിഞ്ഞ 15 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്നത്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗിലുള്ള അല്‍ഖുമാര്‍ നഴ്‌സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ അശ്വതി ഹോസ്റ്റലില്‍ താമസം തുടങ്ങിയതുമുതല്‍ കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അശ്വതിയെ പലതരത്തിലും റാഗ് ചെയ്തിരുന്നു.ഒരുമാസം മുമ്പാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ബലപ്രയോഗത്തിലൂടെ  അശ്വതിയെക്കൊണ്ട് ബാത്രൂം ക്ലീനര്‍ കുടിപ്പിച്ചത്. തുടര്‍ന്ന് വെള്ളംപോലും കുടിക്കാന്‍ കഴിയാത്ത വിധത്തില്‍ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയ്ക്ക് ട്യൂബ് വഴി ദ്രാവക രൂപത്തിലുള്ള ഭക്ഷണം നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

(Visited 132 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക