|    Jan 23 Mon, 2017 12:11 pm
FLASH NEWS

മലയാളി ദമ്പതികളുടെ തിരോധാനം: മുംബൈയില്‍ ഒരാള്‍കൂടി അറസ്റ്റില്‍

Published : 24th July 2016 | Posted By: SMR

മുഹമ്മദ് പടന്ന

മുംബൈ: മലയാളി ദമ്പതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ ഒരാള്‍കൂടി മുംബൈയില്‍ പിടിയില്‍. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും (എടിഎസ്) കേരള പോലിസും സംയുക്തമായി കല്യാണ്‍ മേഖലയില്‍ നടത്തിയ റെയ്ഡില്‍ റിസ്‌വാന്‍ ഖാന്‍ എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് യാക്കരയിലെ ബട്‌സന്‍ എന്ന യഹിയയുടെ ഭാര്യ തമ്മനം സ്വദേശിനി മെറിന്‍ എന്ന മറിയത്തിന്റെ സഹോദരന്‍ എബിന്‍ ജോസഫിന്റെ പരാതിയിലാണു നടപടി.
കേസുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ സ്ഥാപനമായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ (ഐആര്‍എഫ്) പൊതുജനസമ്പര്‍ക്ക കാര്യദര്‍ശിയായ ആര്‍ സി ഖുറേഷിയെ രണ്ടുദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിസ്‌വാനെ കസ്റ്റഡിയിലെടുത്തത്. പോലിസ് നേരത്തെ ഇയാളെ വിട്ടയച്ചിരുന്നെങ്കിലും യഹിയ-മറിയം ദമ്പതികളുടെ വിവാഹ രജിസ്റ്ററില്‍ റിസ്‌വാന്റെ ഒപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇവരെ മതംമാറ്റാന്‍ മുന്‍കൈയെടുത്തത് ഐആര്‍എഫ് എന്നാണ് ആരോപണം.
ഖുറേഷിയെ നാലുദിവസത്തേക്കു കസ്റ്റഡിയില്‍ വിട്ടിരുന്നു. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ വി വിജയന്റെ നേതൃത്വത്തിലുള്ള സംഘം മഹാരാഷ്ട്ര എടിഎസിന്റെ സഹകരണത്തോടെ രഹസ്യകേന്ദ്രത്തില്‍ ചോദ്യംചെയ്യുകയാണ്. യുഎപിഎ ചുമത്തിയ കേസില്‍ സാക്കിര്‍ നായിക്കിനെതിരേ തെളിവുകള്‍ കണ്ടെത്താനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക