|    Jun 23 Sat, 2018 2:04 pm
FLASH NEWS
Home   >  Kerala   >  

മലയാളി ഡോ്ക്ടര്‍ക്ക് ലൈംഗികപീഡനം: സൈനിക ഓഫിസര്‍ റിമാന്റില്‍

Published : 30th January 2017 | Posted By: Navas Ali kn

rape_

പൊന്നാനി: വനിതാ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ മലയാളിയായ ഉന്നത സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ റിമാന്റില്‍. കൊല്ലം കൊടുവിള സ്വദേശി സെബിന്‍ എസ് (28) ആണ് റിമാന്റിലായത്. സിആര്‍പിഎഫിലെ അസിസ്റ്റന്റ് കമാന്‍ഡര്‍ റാങ്കിലുള്ള ഉദേ്യാഗസ്ഥനാണിയാള്‍.  തിരൂര്‍ മംഗലം സ്വദേശിനിയുടെ പരാതി പ്രകാരം  കൂത്താട്ടുകുളം പോലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഒഴിവാക്കാന്‍ സിആര്‍പിഎഫ് സമ്മര്‍ദം ചെലുത്തിയെങ്കിലും യുവതി പരാതിയില്‍ ഉറച്ചു നിന്നതോടെയാണ് സെബിനെതിരെ നടപടിയുണ്ടായത്.
ദന്ത ഡോക്ടറായ തിരൂര്‍ മംഗലം സ്വദേശിയായ യുവതി കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രതിയുമായി അടുപ്പത്തിലായിരുന്നു. 2014ല്‍ തിരുവനന്തപുരത്ത് സിവില്‍ സര്‍വീസ് കോച്ചിങ്ങിനിടെയാണ് ഇരുവരും സുഹൃത്തുക്കളായത്. 2015ല്‍ ഇയാള്‍ സിആര്‍പിഎഫിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പലതവണ ശ്രീനഗറിലെ പട്ടാള ക്യാംപില്‍ യുവതി ഇയാളെ സന്ദര്‍ശിച്ചിരുന്നു. ഭാര്യ എന്ന നിലയ്ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡും സിആര്‍പിഎഫ് ഇവര്‍ക്ക് നല്‍കിയിരുന്നു. 2016 ഡിസംബറില്‍ വിവാഹം കഴിക്കാമെന്നായിരുന്നു വാഗ്ദാനം. ഇതിനിടെ കഴിഞ്ഞ ഒക്ടോബറില്‍ ശ്രീനഗറിലുണ്ടായ പ്രക്ഷോഭത്തിനിടെ ഇടതുകണ്ണിന് സാരമായി പരുക്കേറ്റ സെബിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെയും ഇയാളോടൊപ്പം യുവതിയും ഉണ്ടായിരുന്നു. തുടര്‍ന്ന് യുവതിയുടെ കുടുംബത്തിന്റെ ഇടപെടലിലൂടെ ചികില്‍സ ചെന്നൈയിലെ ആശുപത്രിയിലേക്കും തുടര്‍ന്ന് കൂത്താട്ടുകുളത്തെ ആയുര്‍വേദ ആശുപത്രിയിലേക്കും മാറ്റി. ഇവിടെയും കൂട്ടിനുണ്ടായിരുന്ന യുവതിയെ ഡിസംബര്‍ 10ന് ആശുപത്രിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. വിവാഹ തീരുമാനത്തില്‍ നിന്ന് ഇയാള്‍ പിന്മാറിയതോടെയാണ് യുവതി പോലിസില്‍ പരാതി നല്‍കിയത്.
മുസ്‌ലിമായ യുവതി മതം മാറാന്‍ തയ്യാറായാല്‍ സ്വീകരിക്കാമെന്ന് പ്രതി വാഗ്ദാനം ചെയ്‌തെങ്കിലും യുവതി സ്വീകരിച്ചില്ല. വിഷയം മാധ്യമങ്ങളില്‍ നിന്ന് മറച്ചുവയ്ക്കാനും ഉന്നത പോലിസ് ഉദേ്യാഗസ്ഥര്‍ ഇടപെട്ട് ശ്രമിച്ചിരുന്നു. അതെസമയം, ഉന്നത റാങ്കിലുള്ള കമാന്‍ഡര്‍ക്കെതിരേ ബലാല്‍സംഗ കേസ് ഉണ്ടായിട്ടും സിആര്‍പിഎഫ് ഇയാള്‍ക്കെതിരേ ഇനിയും അച്ചടക്ക നടപടിയെടുത്തിട്ടില്ല. ചട്ടങ്ങള്‍ പ്രകാരം ബലാല്‍സംഗം പോലുള്ള ഗുരുതരമായ കുറ്റങ്ങള്‍ക്ക് പുറത്താക്കുകയാണ് ശിക്ഷാ നടപടി. എന്നാല്‍, അതിതുവരെ ഉണ്ടായിട്ടില്ല. ഉന്നത സൈനിക ഉദേ്യാഗസ്ഥനായതിനാല്‍ ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് സിആര്‍പിഎഫ് സ്വീകരിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss