|    Jan 18 Wed, 2017 2:59 am
FLASH NEWS
Home   >  Pravasi  >  Gulf  >  

മലയാളി ഇന്ത്യക്ക് അഭിമാനം – കോടിയേരി ബാലകൃഷ്ണന്‍

Published : 8th October 2016 | Posted By: sdq

kodiyeriദുബൈ: ഇന്ത്യയിലെ മതനിപേക്ഷത തകര്‍ക്കാന്‍ തങ്ങള്‍ അനുവദിക്കുകയില്ലെന്ന് പറയുന്ന സമൂഹം കേരളത്തിലുണ്ട് എന്നതാണ് രാജ്യത്ത് മലയാളിക്ക് അഭിമാനത്തോടെ ഉയര്‍ന്ന് നില്‍ക്കാന്‍ സാധിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദുബയിയിലെ ഖിസൈസ് ഗള്‍ഫ് മോഡല്‍ സ്‌ക്കൂളില്‍ ഗുരു സ്മൃതി പ്രവാസോല്‍സവം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിവാന്‍ ഭരണത്തിനെതിരെ തൂലിക പടവാളാക്കി മാറ്റിയ ധീരനായ പത്ര പ്രവര്‍ത്തകനായ സ്വദേശാഭിമാനി രാമകൃഷണപ്പിള്ളക്ക് ബ്രാഹ്മണനായ പിതാവിന്റെ മടിയില്‍ ഇരിക്കാന്‍ പോലും ജീവിതത്തില്‍ സാധിച്ചിരുന്നില്ല. അച്ചനും മകനും തമ്മിലുള്ള അയിത്തം കാരണം പിതാവിന്റെ വാല്‍സല്യം ലഭിക്കാത്ത ദുഖം അദ്ദേഹം മരണം വരെ അനുഭവിച്ചിരുന്നു. അത്രമാത്രം ജാതി വ്യവസ്ഥ നിലനിനിന്നിരുന്ന സംസ്ഥാനമായിരുന്നു കേരളം. ഈ അവസ്ഥയെയാണ് ഗുരു ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്.  കേരളത്തില്‍ നാരായണഗുരു അടക്കമുള്ളവരുടെ നവോത്ഥാന പ്രസ്ഥാനക്കാരുടെ പ്രയത്‌നം കാരണമാണ് ഈ ജാതി വ്യവസ്ഥക്ക് മാറ്റം വരുത്തിയത്. മറ്റു സംസ്ഥാനങ്ങളിലും ശ്രമം ഉണ്ടായെങ്കിലും കാര്യമായ മാറ്റം ഉണ്ടായില്ല. ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ തുടര്‍ച്ചയായി ഇടപെട്ടത് കൊണ്ടാണ് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യം ലഭിച്ചത്. ഹിന്ദു മതം 1936 ല്‍ ക്ഷേത്ര പ്രവേശനം നടക്കുന്നത് വരെ സവര്‍ണ്ണരുടെ മാത്രം മതമായിരുന്നു. പിന്നാക്ക വിഭാഗങ്ങളെ ഉയര്‍ത്തണമെങ്കില്‍ ക്ഷേത്രത്തില്‍ പോയാല്‍ നടക്കില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തണമെന്നും ഗുരു തീരുമാനിച്ചു. ഡോ. പല്‍പ്പുവിനെ അവര്‍ണ്ണനായത് കൊണ്ട് തിരുവിതാംകൂര്‍ ഭരണാധികാരികള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി നല്‍കാന്‍ തയ്യാറായിരുന്നില്ല. അന്യ സംസ്ഥാനങ്ങളിലെ പിന്നാക്ക വിഭാക്കക്കാര്‍ക്ക് ചിരട്ടയില്‍ ചായ കുടിക്കേണ്ടി വരുന്നു. കീഴ്ജാതിക്കാരായതിനാല്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നു. രാജസ്ഥാനില്‍ ഒരു പട്ടിക വര്‍ഗ്ഗക്കാരന് ചീഫ് സിക്രട്ടറിയായി അര്‍ഹനായി വന്നപ്പോള്‍ ഒരു ദിവസം പോലും സീറ്റില്‍ ഇരിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 72 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക