|    Oct 18 Wed, 2017 2:20 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മലയാളി അധ്യാപകന് ദേശീയ ബഹുമതി

Published : 27th April 2016 | Posted By: SMR

ന്യൂഡല്‍ഹി: അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലെ മലയാളി അധ്യാപകന് പുരസ്‌കാരം. ഉന്നതവിദ്യാഭ്യാസ രംഗത്തെ ഗവേഷണത്തിനും അക്കാദമിക് നേതൃത്വ പ്രാഗല്ഭ്യത്തിനുമാണ് സര്‍വകലാശാലയിലെ മ്യൂസിയോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസര്‍ ഡോ. കെ അബ്ദുല്‍ റഹീം ‘ലീഡര്‍ഷിപ്പ് എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹനായത്.
ഡല്‍ഹി ആസ്ഥാനമായി വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനമായ ഇക്കോണ്‍സ നല്‍കുന്ന വാര്‍ഷിക പുരസ്‌കാരത്തിനാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി മറ്റു 14 പേരോടൊപ്പം അബ്ദുല്‍ റഹീമും അര്‍ഹനായത്. മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് പുതുപ്പറമ്പു സ്വദേശിയായ ഇദ്ദേഹം 25 വര്‍ഷമായി അലിഗഡില്‍ അധ്യാപകനാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക