|    Oct 21 Sun, 2018 1:21 am
FLASH NEWS
Home   >  Pravasi  >  Gulf  >  

മലയാളിയെ സ്ലോവാക് ഓണററി കോണ്‍സുലറായി തിരഞ്ഞെടുത്തു

Published : 15th September 2017 | Posted By: G.A.G

ദുബയ്: മലയാളി വ്യവസായിയായ ഡോ.സി.ജെ. റോയിയെ സ്ലോവാക്ക് റിപ്പബ്ലിക്ക് തങ്ങളുടെ ഇന്ത്യയിലെ ഓണററി കോണ്‍സുലറായി തിരഞ്ഞെടുത്തു. കേരള, കര്‍ണ്ണാടക എന്നീ മേഖലയുടെ ചുമതല വഹിക്കുന്ന കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം ബംഗ്ലൂരുവില്‍ ഈ മാസം 27 ന് ഉല്‍ഘാടനം ചെയ്യുമെന്ന് ഡോ.സി.ജെ. റോയ് ദുബയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് സ്ലോവാക്കില്‍ വിപണി കണ്ടെത്താനും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായിരിക്കും താന്‍ കൂടുതല്‍ ശ്രമിക്കുകയെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്ഥാപകന്‍ കൂടിയായ അദ്ദേഹം പറഞ്ഞു. ഒരു വിദേശ രാജ്യത്തിന്റെ ഓണററി കോണ്‍സുലറായി തിരഞ്ഞെടുക്കുന്ന ആദ്യത്തെ മലയാളിയാണ് തൃശ്ശൂര്‍ സ്വദേശിയായ സി.ജെ. റോയ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss