|    Mar 29 Wed, 2017 7:02 am
FLASH NEWS
Home   >  Pravasi  >  Gulf  >  

മലയാളിയെ കൊലപ്പെടുത്തിയ യുവതിക്ക് ദുബായില്‍ 15 വര്‍ഷം തടവ്

Published : 27th March 2016 | Posted By: swapna en

court

ദുബയ്: മലയാളി വ്യവസായിയെ കൊലപ്പെടുത്തിയ ബംഗ്ലാദേശി സ്ത്രീക്ക് ദുബയ് കോടതി 15 വര്‍ഷം തടവിന് ശിക്ഷിച്ചു. കണ്ണൂര്‍ സ്വദേശി പറാത്തി രാഹുല്‍ എന്ന 39 കാരനാണ് ദുബയ് ഖിസൈസിലെ ലുലു വില്ലേജിന് സമീപം താമസിക്കുന്ന കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിതമായി മദ്യപിച്ചിരുന്ന മോഹന്റെ മുറിയില്‍ നിന്നും മോഷണം നടത്തി സോഫക്ക് തീയിട്ടായിരുന്നു പ്രതി മുങ്ങിയിരുന്നത്.
മുറിയിലെ പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് രാഹുല്‍ മരിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പ്രതിയെ ഹോര്‍ലാന്‍സില്‍ നിന്നാണ് പിടികൂടിയത്. കണ്ണൂര്‍ വെങ്ങര പ്രിയദര്‍ശിന് സ്‌ക്കൂളിലെ പരേതനായ പ്രധാന അദ്ധ്യാപകന്‍ പരത്തി കുഞ്ഞിക്കണ്ണന്‍ -സി.എന്‍.സുമീറ ദമ്പതികളുടെ മകനാണ് രാഹുല്‍ മുരളീധരന്‍,മൃദുല എന്നിവര്‍ സഹോദരങ്ങളാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day