|    Jun 27 Tue, 2017 11:03 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മലയാളിയുടെ സിനിമയ്ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അവാര്‍ഡ്

Published : 16th November 2016 | Posted By: SMR

ന്യൂഡല്‍ഹി: പോലിസ് അതിക്രമം, സ്ത്രീകള്‍ക്കെതിരായ അക്രമം, മറ്റു മനുഷ്യാവകാശലംഘനങ്ങള്‍ എന്നിവയെ ആധാരമാക്കി മലയാളിയായ എസ് ആര്‍ അനുജ് സംവിധാനം ചെയ്ത ബ്ലാക്ക് ആന്റ് വൈറ്റ് എന്ന ഹ്രസ്വ നിശ്ശബ്ദ ചിത്രത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഒന്നാംസമ്മാനം. ഒരുലക്ഷം രൂപയാണ് അവാര്‍ഡ് തുക.
റിംബിക് ദാസ് സംവിധാനം ചെയ്ത തംലിങ് സ്ട്രീറ്റ്, സോമനാഥ് ചക്രവര്‍ത്തിയുടെ അംബ്രോസിയ എന്നീ ചിത്രങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി. രണ്ടാംസമ്മാനം മുക്കാല്‍ലക്ഷം രൂപയും മൂന്നാംസമ്മാനം അരലക്ഷം രൂപയുമാണ്. ദാസും ചക്രവര്‍ത്തിയും പശ്ചിമബംഗാള്‍ സ്വദേശികളാണ്. മനുഷ്യാവകാശദിനമായ ഡിസംബര്‍ 10ന് അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. ടെലിവിഷന്‍-നാടക കലാകാരന്‍ സുനിത് ഠണ്ഡന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാര്‍ഡ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. 84 ചിത്രങ്ങള്‍ മല്‍സരത്തിനെത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക