|    Jan 23 Mon, 2017 1:56 am
FLASH NEWS

മലയാളിയുടെ വധം: കൊലയാളി പരിചയക്കാരനെന്ന് പോലിസ്

Published : 22nd July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വയോധികനെ കൊലപ്പെടുത്തിയത് മുന്‍പരിചയുമുള്ള ആരോ ആണെന്ന് പോലിസ്. മയൂര്‍ വിഹാര്‍ ഫേസ് ഒന്ന്, സമാചാര്‍ അപ്പാര്‍ട്ട്‌മെന്റിലെ പി ബി വിജയ്കുമാറി64)നെയാണ് ബുധനാഴ്ച ഉച്ചയ്ക്ക് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട് കുത്തിത്തുറക്കുകയോ വീട്ടില്‍ കയറാന്‍ ബലപ്രയോഗമോ നടന്നതായി സൂചനകളൊന്നും പോലിസിന് ലഭിച്ചിട്ടില്ല.
വിജയ്കുമാര്‍ കൊല്ലപ്പെടുന്നതിനു മുമ്പ് അതിഥി സല്‍ക്കാരം നടത്തിയതായി സൂചനകളുണ്ട്. സ്വീകരണമുറിയില്‍ പാതി കുടിച്ച ചായക്കപ്പും ബിസ്‌കറ്റുകളും കണ്ടെത്തി. എന്നാല്‍ ആരെയാണ് സല്‍ക്കരിച്ചതെന്നതിനെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പോലിസ്.
അതിഥി സ്ത്രീയായിരുന്നുവെന്ന നിഗമനത്തിലാണ് പോലിസ്. വീട്ടില്‍ നിന്ന് മോഷണം പോയ എല്‍സിഡി ടിവി യുവതി കൊണ്ടുപോവുന്നത് കെട്ടിടത്തിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
ഇവര്‍ പ്രധാന കവാടത്തിലൂടെ പോവാതെ സെക്യൂരിറ്റി ഇല്ലാതിരുന്ന ഗേറ്റ് നമ്പര്‍ മൂന്നിലൂടെയാണ് പുറത്തുകടന്നതെന്ന് കരുതുന്നു. കൊലയാളിയെ വിജയകുമാറിന് മുന്‍ പരിചയുമുണ്ടെന്നും ഉറപ്പായിട്ടുണ്ട്. വിജയ്കുമാറിന്റെ കുടുംബ സുഹൃത്തോ നന്നായി അടുത്തറിയുന്ന ആരോ ആണ് ഈ യുവതിയെന്ന് സംശയമുണ്ടെങ്കിലും ദൃശ്യത്തില്‍ കണ്ട യുവതിയെ വീട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടില്ല. എല്‍സിഡി ടിവിയും പതിനായിരം രൂപയും മാത്രമാണ് വീട്ടില്‍നിന്ന് നഷ്ടപ്പെട്ടിട്ടുള്ളത്.
സ്വര്‍ണം ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള മറ്റു വസ്തുക്കള്‍ വീട്ടിലുണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. കിടപ്പുമുറിയില്‍ വിവസ്ത്രനായിട്ടാണ് വിജയ്കുമാറിന്റെ മൃതദേഹം കാണപ്പെട്ടത്. വിജയകുമാറിന്റെ കഴുത്തിലും വയറ്റിലുമാണ് കുത്തേറ്റിട്ടുള്ളത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായിരുന്ന വിജയ്കുമാര്‍ 1994ലാണ് ഡല്‍ഹിയിലെത്തിയത്. വീട്ടുകാര്‍ ഇന്ന് അദ്ദേഹത്തിന്റെ 65ാം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലായിരുന്നു മരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക