|    Aug 17 Fri, 2018 11:15 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

മലയാളിക്ക് ഒരു കോടി ദിര്‍ഹം സമ്മാനം

Published : 3rd August 2018 | Posted By: ke

അബുദബി: അബുദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ കൊല്ലം സ്വദേശിക്ക് ഒരു കോടി ദിര്‍ഹം സമ്മാനം. കുണ്ടറ വാഴപ്പള്ളി വീട്ടില്‍ യോഹന്നാന്‍ സൈമണ്‍ എന്ന വ്യാപാരിക്കാണ് പതിനട്ട് കോടിയിലധികം ഇന്ത്യന്‍ രൂപ തുല്യമായ സമ്മാനം ലഭിച്ചത്. ദുബയിലെ ഖിസൈസില്‍ സാസ്‌കോ ഫര്‍ണിച്ചര്‍ ഡയറക്ടറാണ് യോഹന്നാന്‍. അബി,എബി,ആല്‍ബി എന്നിവര്‍ മക്കളാണ്. ഭാര്യ ഏതാനും വര്‍ഷം മുമ്പാണ് മരണപ്പെട്ടത്. കഴിഞ്ഞ മാസം 8 നാണ് യോഹന്നാന്‍ അബുദബി ഡ്യൂട്ടി ഫ്രീയില്‍ നിന്നും ടിക്കറ്റ് വാങ്ങിയിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss