|    Nov 19 Mon, 2018 12:30 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മലയാളികള്‍ നാണംകെട്ട ജനതയെന്ന്; അര്‍ണബ് ഗോസ്വാമിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

Published : 27th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പ്രളയദുരിതം പേറുന്ന കേരള ജനതയെ അധിക്ഷേപിച്ച് റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. “താന്‍ കണ്ടതില്‍ വച്ച് ഏറ്റവും നാണംകെട്ട ജനത എന്നാണു പ്രളയവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ മലയാളികളെ അര്‍ണബ് വിശേഷിപ്പിച്ചത്. കേരളത്തിനു സഹായം കൊടുക്കുന്നില്ലെന്നു മാത്രമല്ല, വിദേശ രാജ്യങ്ങള്‍ നല്‍കുന്നതു വിലക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ കേരള ജനത ഒന്നിച്ച് എതിര്‍ത്തതാണു നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും കുഴലൂത്തുകാരനായി പ്രവര്‍ത്തിക്കുന്ന അര്‍ണബിനെ ചൊടിപ്പിച്ചത്.ചാനല്‍ ചര്‍ച്ചയ്ക്കിടെ കേരളത്തെ അധിക്ഷേപിച്ച അര്‍ണബ് ഗോസ്വാമിക്കെതിരേ സമൂഹിക മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ചാനലിന്റെയും അര്‍ണബിന്റെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ട്രോള്‍ മഴയും പ്രതിഷേധവുമായി മലയാളികള്‍ രംഗത്തെത്തി.കേരളത്തിനു ദുരിതാശ്വാസമായി യുഎഇ 700 കോടി രൂപ സഹായം പ്രഖ്യാപിച്ചെന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണു ചാനല്‍ ചര്‍ച്ച സംഘടിപ്പിച്ചത്. ചര്‍ച്ചയുടെ തുടക്കം മുതല്‍ കേന്ദ്രനിലപാടിനെ എതിര്‍ക്കുന്ന കേരളത്തെ വിമര്‍ശിക്കാനും മലയാളികള്‍ നുണ പറയുന്നുവെന്നു സ്ഥാപിക്കാനുമായിരുന്നു അര്‍ണബിന്റെ ശ്രമം. കേരളത്തിന്റേത് ഇന്ത്യയെ അപമാനിക്കാനുള്ള നീക്കമാണെന്ന് അര്‍ണബ് സംവാദത്തിനിടെ പറയുകയും ചെയ്തു. എന്തൊരു നാണക്കേടാണിത്, എന്തൊരു ഗൂഢാലോചനയാണിത്, എന്തൊരു വിലകുറഞ്ഞ പ്രവൃത്തിയാണിത്. എനിക്ക് മനസ്സിലാവുന്നില്ല ഇതിലൂടെ അവര്‍ക്ക് എന്താണു ലഭിക്കുന്നതെന്ന്. സ്വന്തം രാജ്യത്തെ മോശമാക്കുന്നതിനാണോ അവര്‍ക്കു പണം ലഭിക്കുന്നത്. അവരേതെങ്കിലും സംഘത്തിന്റെ ഭാഗമാണോ. ആരാണ് അവര്‍ക്കു ഫണ്ട് നല്‍കുന്നത്. വിഷയം എന്താണെന്നു വച്ചാല്‍ ഇത് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ്. മതപരമായ നുണകള്‍ പ്രചരിപ്പിക്കുകയാണ്.’ അര്‍ണബ് തുടര്‍ന്നു. കേരളത്തിന്റെ ദുരന്തകാലത്ത് യാതൊരു അനുഭാവവും പ്രകടിപ്പിക്കാത്ത അര്‍ണബും റിപബ്ലിക് ചാനലും ഇപ്പോള്‍ വിമര്‍ശനമുന്നയിച്ചു രംഗത്തെത്തിയതിനെതിരേയാണു പ്രധാനമായും പ്രതിഷേധമുയരുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss