|    Apr 26 Wed, 2017 7:20 pm

മലയാളികള്‍ ഐഎസില്‍ ചേര്‍ന്നതിന് തെളിവില്ല: എഡിജിപി ശ്രീലേഖ

Published : 12th July 2016 | Posted By: SMR

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: കേരളത്തില്‍നിന്നു കാണാതായ മലയാളികള്‍ സിറിയയിലെത്തിയതിനോ ഐഎസില്‍ ചേര്‍ന്നതിനോ സ്ഥിരീകരണമില്ലെന്ന് എഡിജിപി ആര്‍ ശ്രീലേഖ. ഇവര്‍ ഇപ്പോള്‍ എവിടെയുണ്ട് എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും എഡിജിപി പറഞ്ഞു. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് മൂന്നുമാസത്തിലൊരിക്കല്‍ നടക്കുന്ന സംസ്ഥാന പോലിസ് മേധാവികളുടെ യോഗത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഡല്‍ഹിയിലെത്തിയതായിരുന്നു ശ്രീലേഖ.
വിഷയം സെന്‍സിറ്റീവാണെന്നും ഇതേക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്നും ശ്രീലേഖ തേജസിനോട് പറഞ്ഞു. ഡല്‍ഹിയില്‍ ഇന്നു നടക്കുന്ന യോഗത്തില്‍ ഐഎസ് പ്രധാന വിഷയമാണെന്നു വ്യക്തമാക്കിയ അവര്‍ മുംബൈയില്‍ ഐഎസ് ബന്ധം ആരോപിച്ച് തൃക്കരിപ്പൂര്‍ സ്വദേശി ഫിറോസിനെ പിടികൂടിയെന്ന വാര്‍ത്ത നിഷേധിക്കുകയും ചെയ്തു.
കേരളത്തില്‍നിന്നു നാടുവിട്ട മലയാളികള്‍ എവിടെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു. ഇവര്‍ ഐഎസില്‍ ചേര്‍ന്നെന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണം ലഭിച്ചിട്ടില്ല. വിഷയം അന്വേഷിച്ചുവരുകയാണെന്നും വിശ്വാസയോഗ്യമായ വിവരങ്ങള്‍ ലഭിച്ചാല്‍ ആഭ്യന്തരമന്ത്രാലയം നടപടികളെടുക്കുമെന്നും റിജിജു പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day