|    Jan 23 Mon, 2017 5:59 am
FLASH NEWS

മലയാളികള്‍ ഉള്‍പ്പെടെയുള്ള കായിക താരങ്ങള്‍ സുരക്ഷിതര്‍: സുഷമ സ്വരാജ്

Published : 17th July 2016 | Posted By: SMR

ന്യൂഡല്‍ഹി: പട്ടാള അട്ടിമറി ശ്രമം നടന്ന തുര്‍ക്കിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കായിക താരങ്ങള്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. കേരളത്തില്‍ നിന്നുള്ള 14 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 148 കായിക താരങ്ങളും 38 ഉദ്യോഗസ്ഥരുമാണ് തുര്‍ക്കിയിലുള്ളത്. എല്ലാവരും സുരക്ഷിതരാണ്. മല്‍സരങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. നാളെ ഇവര്‍ മടങ്ങിയെത്തും- സുഷമ ട്വിറ്ററിലൂടെ അറിയിച്ചു.
ട്രാബ്‌സോണില്‍ നടക്കുന്ന ലോക സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കാനാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ തുര്‍ക്കിയിലെത്തിയത്.
തുര്‍ക്കിയിലുള്ള മലയാളി കായികതാരങ്ങള്‍ സുരക്ഷിതരാണെന്ന് ടീം മാനേജര്‍ ചാക്കോ ജോസഫും അറിയിച്ചു. തുര്‍ക്കിയില്‍ പട്ടാളം അട്ടിമറി ശ്രമത്തെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തതോടെ താരങ്ങളുടെ ബന്ധുക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കുട്ടികളുമായി ബന്ധപ്പെടാന്‍ കഴിയാതെവന്നതോടെ ആശങ്കയുമായി കുടുംബാംഗങ്ങള്‍ അധികൃതരെ സമീപിച്ചു. തുടര്‍ന്നാണ് തങ്ങള്‍ സുരക്ഷിതരാണെന്ന് ടീം മാനേജര്‍ സ്ഥിരീകരിച്ചത്. കേന്ദ്ര കായിക മന്ത്രാലയവും ഇക്കാര്യം സഥിരീകരിച്ചിട്ടുണ്ട്. മേള നടക്കുന്ന ട്രാബ്‌സണില്‍ വലിയ പ്രശ്‌നങ്ങളില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ടീം നിലവില്‍ സുരക്ഷിതരാണെന്നും സുരക്ഷാ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇവരെ തുര്‍ക്കിയില്‍ നിന്ന് അയല്‍രാജ്യത്തേക്ക് കൊണ്ടുപോവുമെന്നും അധികൃതര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക