|    Jan 20 Fri, 2017 11:25 am
FLASH NEWS

മലയാളികളെ കാണാതായ സംഭവം അതീവ ഗൗരവം – മുഖ്യമന്ത്രി

Published : 9th July 2016 | Posted By: sdq

pinarayi-vijayan-3
കൊച്ചി: കാസര്‍ക്കോട് ജില്ലയില്‍ നിന്ന് 15 പേരെ കാണാതായ സംഭവം അതീവ ഗൗരവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് നിന്നും സമാന രീതിയിലുള്ള സംഭവം ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വിശദമായി പരിശോധിക്കേണ്ട വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു.

ജൂണ്‍ അഞ്ചാം തിയ്യതി മുതലാണ് കാസര്‍ക്കോട്, പാലക്കാട് ജില്ലകളില്‍ നിന്ന് അഞ്ച് കുടുംബങ്ങളിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 15 പേരെ കാണാതായത്. ബിസിനസ് ആവശ്യത്തിനായി ശ്രിലങ്കയില്‍ പോകുകയാണെന്നാണ് ഇവര്‍ ബന്ധുക്കളെ അറിയിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
പി കരുണാകരന്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ കണ്ട് കാണാതായവരുടെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായാണ് സൂചന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 394 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക