|    Mar 29 Wed, 2017 6:48 am
FLASH NEWS

മലയാളികളുടെ തിരോധാനം: യുവതി അറസ്റ്റില്‍

Published : 2nd August 2016 | Posted By: SMR

കാസര്‍കോട്: മലയാളികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതി അറസ്റ്റില്‍. ബിഹാര്‍ സ്വദേശിനി ജാസ്മിനെയാണ് പ്രത്യേകാന്വേഷണസംഘം ഡല്‍ഹി വിമാനത്താവളത്തില്‍ പിടികൂടിയത്. കാണാതായ പടന്ന സ്വദേശി അബ്ദുല്‍ റഷീദിന്റെ സഹായിയാണ് ഇവര്‍. യുവതിയോടൊപ്പം ഒരു കുട്ടിയുമുണ്ട്. കാഞ്ഞങ്ങാട് ഡിവൈഎസ്പി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രി കാസര്‍കോട് സിജെഎം മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തുവരുകയാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day