|    Jan 22 Sun, 2017 11:54 pm
FLASH NEWS

മലയാളികളുടെ തിരോധാനം: കണ്ണൂരില്‍ ഒരാള്‍ അറസ്റ്റില്‍

Published : 14th August 2016 | Posted By: SMR

കണ്ണൂര്‍: മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുംബൈ ക്രൈംബ്രാഞ്ച് ഒരാളെ കണ്ണൂരില്‍ അറസ്റ്റ് ചെയ്തു.  മതപഠനക്ലാസെടുത്ത വയനാട് കമ്പളക്കാട് സ്വദേശി മുഹമ്മദ് ഹനീഫി(28)നെയാണ് കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ മുംബൈ പോലിസ് കസ്റ്റഡിയിലെടുത്തത്.
കേരളത്തില്‍ നിന്ന് ഈയിടെയായി കാണാതായവരില്‍ ചിലര്‍ക്ക് ഇയാള്‍ മതപഠന ക്ലാസെടുത്തിരുന്നു. ഇതുസംബന്ധിച്ച് കാണാതായ കാസര്‍കോട് പടന്നയിലെ അഷ്ഫാഖിന്റെ പിതാവ് ഖാദര്‍ മുംബൈ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷം കസ്റ്റഡിയിലെടുത്തത്.
അഷ്ഫാഖ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് പോലിസ്. പാനൂരിനടുത്ത് പുല്ലൂക്കര സലഫി സെന്ററിലെ ഇമാമായിരുന്നു ഹനീഫ്. ഹനീഫിനെ ഇന്ന് മുംബൈയില്‍ കൊണ്ടുപോവുമെന്ന് പോലിസ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക