|    Jul 20 Fri, 2018 8:04 am
FLASH NEWS

മലയാളികളില്‍ നിന്നും അറബികളില്‍ നിന്നുമായി 50 കോടി രൂപ തട്ടിയ സംഭവം : യുവാവിനെയും കുടുംബത്തെയും പോലിസ് തൃച്ചിയില്‍ കണ്ടെത്തി

Published : 21st September 2017 | Posted By: fsq

 

സി.കെ.ശശിപച്ചാട്ടിരി

ആനക്കര : മലയാളികളില്‍ നിന്നും അറബികളില്‍ നിന്നുമായി 50 കോടി രൂപ തട്ടിയ സംഭവത്തില്‍ കുടുംബസമേതം കാണാതായ യുവാവിനെയും ഭാര്യയേയും രണ്ട് കുട്ടികളെയും തമിഴ് നാട്ടിലെ തൃച്ചിയില്‍ നിന്ന് പട്ടാമ്പി സിഐ  രമേശിന്റെ  നേതൃത്വത്തിലുളള സംഘം പിടികൂടി. .പാലക്കാട് ജില്ലയിലെ കുമരനല്ലൂര്‍ തൊഴുപുറത്ത് സനൂപിനെയും ഭാര്യയേയും രണ്ട് കുട്ടികളെയുമാണ് കണ്ടെത്തിയത്.   പണം തട്ടിയ സംഭവുമായി ബന്ധപ്പെട്ട് പട്ടാമ്പി പോലീസ് സ്‌റ്റേഷനിലും സനൂപിനെതിരെ പരാതിയുണ്ട്. കഴിഞ്ഞ മാസം 25 ന് കുമരനല്ലൂരിലെ വീട്ടില്‍ നിന്ന് മൂകാംബിക ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനെന്ന് പറഞ്ഞാണ് ഇവര്‍ കുടുംബ സമേതം മുങ്ങിയത്.തുടര്‍ന്ന് ഇവരെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ ത്ൃത്താല പോലീസിലും പരാതി നല്‍കിയിരുന്നു.മൂകാംബിക,മധുര ,പഴനി എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷം കുടുംബ സമേതം തൃച്ചിയില്‍ താമസിക്കുകയായിരുന്നു.ബുധനാഴ്ച്ച പുലര്‍ച്ചെ പട്ടാമ്പി സിഐയുടെ നേത്യത്വത്തിലുളള സംഘമാണ് ഇവരെ പിടികൂടിയത്.ദുബൈയിലെ ശൈഖ് സായിദ് റോഡിലെ ഒരു ഐടി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സനുപ് സ്വന്തമായി ബിസിനസ് തുടങ്ങാനെന്ന പേരിലാണ് തൊഴിലുടമയില്‍ നിന്ന് ആദ്യം പണം വാങ്ങിയത്.നാല് ലക്ഷം ദിര്‍ഹമാണ് ആദ്യം നല്‍കിയത് .പിന്നീട് ലാഭ വിഹിതം വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി 300 ലക്ഷത്തോളം ദിര്‍ഹം കൈപ്പറ്റി.ഇതിന് പകരമായി എല്ലാവര്‍ക്കും ചെക്കുകളും ആദ്യ ഘട്ടത്തില്‍ ലാഭ വിഹിതവും നല്‍കിയിരുന്നു.സുഹൃത്തുക്കളുടെ സുഹൃത്തുക്കളുമായി പരിചയം സ്ഥാപിച്ച് ഇയാള്‍ പിന്നെയും പണം വാങ്ങി.കഴിഞ്ഞ മാസം ബന്ധു അത്യാസന്ന നിലയിലാണെന്ന്  പറഞ്ഞ് കുടുംബ സമേതം നാട്ടിലേക്ക് പോയ സനൂപിനെ പിന്നീട് ഫോണില്‍ വിളിച്ചാല്‍ കിട്ടാതാവുകയും ഫേസ് ബുക്ക് അക്കൗണ്ടും ഡി ആക്ടീവ് ആയി. വീട്ടിലെത്തി അന്വേഷിച്ചപ്പോഴും ആളെ കണ്ടെത്താനായില്ല.സംശയം തോന്നിയ സുഹൃത്തുക്കളാണ് തൃത്താല പോലീസില്‍ പരാതി നല്‍കിയത്.ഈട് നല്‍കിയ ചെക്കുകള്‍ പണമില്ലെന്ന് കാണിച്ച് ബാങ്കില്‍ നിന്ന് മടങ്ങിയതോടെ ദുബൈ പോലീസിലും സനുപിനെതിരെ പരാതി ലഭിച്ചു. ഭാര്യയേയും രണ്ട് കുഞ്ഞുങ്ങളെയും കൂട്ടിയാണ് മുങ്ങിയത്. സനൂപിനെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി.ഭാര്യയേയും കുട്ടികളെയും വിട്ടയച്ചു. സിഐയുടെ സംഘത്തില്‍ പോലീസ് കോണ്‍സ്റ്റബിള്‍ മാരായ ഗിരീഷ്,സമീര്‍,ബിജു,പ്രകാശന്‍,സനല്‍,ദിലീപ് എന്നിവരുമുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss