|    Feb 18 Sun, 2018 1:08 am
FLASH NEWS
Home   >  National   >  

മലയാളികളടക്കം 22 ഇന്ത്യക്കാരുമായി കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പല്‍ മോചിപ്പിച്ചു

Published : 6th February 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ തീരത്തുനിന്ന് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയതായി കരുതുന്ന കപ്പലിലെ 22 ഇന്ത്യക്കാരെ മോചിപ്പിച്ചു. കപ്പലില്‍ രണ്ടു മലയാളികള്‍ ഉള്ളതായാണ് വിവരം. ഇന്ത്യന്‍ സമയം പുലര്‍ച്ചേ നാലുമണിയോടെ കപ്പിലിന്റെ നേതൃത്വം ക്യാപ്റ്റനടക്കമുള്ളവര്‍ കൊള്ളക്കാരില്‍ നിന്ന് ഏറ്റെടുത്തതായി ഹോങ്കോങ് ആസ്ഥാനമായുള്ള കപ്പല്‍ കമ്പനി അറിയിച്ചു.കപ്പലിലുള്ള ഇന്ത്യക്കാരെ കണ്ടെത്തുന്നതിന് നൈജീരിയ, ബെനിന്‍ അധികൃതരുമായി ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈസ്റ്റ് ആംഗ്ലോ ഈസ്‌റ്റേണ്‍ ഷിപ്പിങ് മാനേജ്‌മെന്റ് കമ്പനിയുടെ എംടി മറൈന്‍ എക്‌സ്പ്രസ് എണ്ണ ടാങ്കറാണ് കഴിഞ്ഞദിവസം വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബെനിന്‍ തീരത്തുവച്ച് കാണാതായത്.നൈജീരിയയിലെ ഇന്ത്യന്‍ എംബസിയാണ് വിഷയത്തില്‍ ഇടപെട്ടത്. ബെനിന്‍, നൈജീരിയ ഉദ്യോഗസ്ഥരുമായി അബുജയിലെ ഇന്ത്യന്‍ എംബസി ആശയവിനിമയം നടത്തിയിരുന്നു.
ജനുവരി 31നാണ് ബെനിന്‍ രാജ്യാതിര്‍ത്തിയിലേക്ക് കപ്പല്‍ പ്രവേശിച്ചത്. പിറ്റേന്ന് കപ്പല്‍ കാണാതാവുകയായിരുന്നു. പാനമയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലില്‍ 52 കോടി രൂപയുടെ ഇന്ധനമുണ്ട്. കപ്പലുമായി വിനിമയബന്ധം നഷ്ടപ്പെട്ടിരുന്നു.
ഷിപ്പിങ് മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് നൈജീരിയ, ബെനിന്‍ തുടങ്ങിയ രാജ്യങ്ങളിലെ അധികൃതരുമായി ബന്ധപ്പെട്ട് കാണാതായ കപ്പലിനു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിരുന്നു. കപ്പല്‍ കാണാതായ വിവരം ഡിജിഎസ് ഡയറക്ടര്‍ ജനറല്‍ ബി ആര്‍ ശേഖര്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. നൈജീരിയന്‍ നാവികസേനയും തീരദേശ സേനയുമാണ് തിരച്ചിലിനു നേതൃത്വം നല്‍കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss