|    Dec 17 Mon, 2018 5:45 pm
FLASH NEWS

മലയാളപ്പെരുമയില്‍ കൂലേരി സ്‌കൂള്‍; ഇക്കുറി കുട്ടികള്‍ നൂറിലേറെ

Published : 27th May 2018 | Posted By: kasim kzm

തൃക്കരിപ്പൂര്‍: പൊതു വിദ്യാലയങ്ങളിലും ഇംഗ്ലീഷ് മീഡിയം തുടങ്ങി ഡിവിഷനുകള്‍  നിലനിറുത്താന്‍പാടുപെടുമ്പോള്‍,  അക്കാദമിക മികവുകളുടെ നൂറുമേനി കൊയ്‌തെടുത്ത്  ഇത്തവണ നൂറു കുട്ടികള്‍ എന്ന ലക്ഷ്യത്തിലേക്ക് കൂലേരി ഗവ. എല്‍പി സ്‌കൂള്‍.
ഈ വര്‍ഷത്തെ ചെറുവത്തൂര്‍ ഉപജില്ലാതല പ്രവേശനോല്‍സവം ഈ സ്‌കൂളിലാണ് നടക്കുന്നത്. 16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് തൃക്കരിപ്പൂര്‍ ടൗണിന്റെ ഹൃദയഭാഗത്തുള്ള ഈ പൊതു വിദ്യാലയം കുട്ടികളുടെ എണ്ണത്തില്‍ നൂറ് കടക്കുന്നത്. ഇവിടെ 2003 ല്‍ 106 വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. പിന്നീട് ഓരോ വര്‍ഷവും എണ്ണം കുറഞ്ഞ് 2014 ല്‍ 32 ആയി.
അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കുട്ടികളുടെ എണ്ണം ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 68 ആയും 82ഉം ആയി വര്‍ധിച്ചു.മലയാളം പഠിച്ച കുട്ടികളുടെ മികവ് രക്ഷിതാക്കളെയും പൊതു സമൂഹത്തെയും ബോധ്യപ്പെടുത്തിക്കൊണ്ടാണ്  ഈ നേട്ടം.
പ്രധാനാധ്യാപകനും സഹപ്രവര്‍ത്തകരും നവാഗതരായ കുരുന്നുകളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാനുള്ള കാംപയിന് നേതൃത്വം നല്‍കിയത്. അധ്യാപക രക്ഷാകര്‍തൃ സമിതിയും ഇവര്‍ക്കൊപ്പം സജീവമായി രംഗത്തിറങ്ങുകയുണ്ടായി. എംഎല്‍എ, ഗ്രാമപഞ്ചായത്ത്, സര്‍വശിക്ഷാ അഭിയാന്‍, പൂര്‍വ വിദ്യാര്‍ഥികള്‍ തുടങ്ങി നിരവധി മേഖലകളില്‍ നിന്നും സഹായങ്ങള്‍ ലഭ്യമാക്കി സ്‌കൂളിന്റെ മുഖഛായ തന്നെ മാറ്റി. ജൈവവൈവിധ്യ ഉദ്യാനം, സമ്പൂര്‍ണ ക്ലാസ് ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ഗണിത ലാബ് തുടങ്ങി അക്കാദമിക മികവ് ലക്ഷ്യമാക്കിക്കൊണ്ടുള്ള എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുങ്ങിക്കഴിഞ്ഞു. ജൂണ്‍ ഒന്നിന് രാവിലെ 10ന് എം രാജഗോപാലന്‍ എം എല്‍ എ പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്യും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss