|    Nov 21 Wed, 2018 3:26 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മലയാളത്തിന്റെ ഗസല്‍ ചക്രവര്‍ത്തിക്ക് ജന്‍മനാടിന്റെ യാത്രാമൊഴി

Published : 3rd August 2018 | Posted By: kasim kzm

മട്ടാഞ്ചേരി: ഗസലുകളിലൂടെ മലയാളിയുടെ ഹൃദയത്തില്‍ കുടിയേറിയ ഗസല്‍ ചക്രവര്‍ത്തി ഉമ്പായിക്കു ജന്മനാടിന്റെ യാത്രാമൊഴി. ബുധനാഴ്ച വൈകീട്ട് കൂവപ്പാടത്തെ വസതിയില്‍ മൃതദേഹം എത്തിച്ചു. ഇന്നലെ രാവിലെ ഒമ്പേതാടെ മൃതദേഹം കല്‍വത്തി കമ്മ്യൂണിറ്റി ഹാളിലേക്കു പൊതുദര്‍ശനത്തിനായി എത്തിച്ചു. സാമൂഹിക സാംസ്‌കാരിക കലാരംഗത്തുള്ള പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനായി എത്തി.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍, എംഎല്‍എമാരായ ജോണ്‍ ഫര്‍ണാണ്ടസ്, വി ഡി സതീശന്‍, എം സ്വരാജ്, വി കെ ഇബ്രാഹീംകുഞ്ഞ്, കെ വി അബ്ദുല്‍ ഖാദര്‍, ഹൈബി ഈഡന്‍, ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല, സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേശ്, കവി എസ് രമേശന്‍, ഡിഐജി പി വിജയന്‍, മുന്‍ എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്‍, സി എം ദിനേശ് മണി, ഗായകരായ അഫ്‌സല്‍, പ്രദീപ് പള്ളുരുത്തി, കൊച്ചിന്‍ ആസാദ്, ആര്‍ഡിഒ എസ് ഷാജഹാന്‍ എന്നിവര്‍ കമ്മ്യൂണിറ്റി ഹാളില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഉച്ചയോടെ തന്നെ കബറടക്ക ചടങ്ങുകള്‍ ആരംഭിച്ചു. ഔദ്യോഗിക ബഹുമതികളോടെയാണു ചടങ്ങുകള്‍ നടന്നത്.
കല്‍വത്തി ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് അടക്കം ചെയ്തത്. ഖബറടക്ക ചടങ്ങുകള്‍ക്ക് ശേഷം കല്‍വത്തി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ കെ ജെ മാക്‌സി എംഎല്‍എ അധ്യക്ഷത വഹിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss