|    Jun 28 Wed, 2017 10:49 am
FLASH NEWS

മലയാലപ്പുഴ സ്‌റ്റേഷന്‍ ആക്രമണം: രണ്ടുപേര്‍ കൂടി പിടിയില്‍

Published : 28th October 2016 | Posted By: SMR

പത്തനംതിട്ട: മലയാലപ്പുഴ പോലിസ് സ്‌റ്റേഷനില്‍ അതിക്രമിച്ച് കയറി എസഐയെ കൈയേറ്റം ചെയ്യുകയും ആക്രമണം നടത്തുകയും ചെയ്ത കേസില്‍  രണ്ടു പ്രതികള്‍ കൂടി പിടിയില്‍. മലയാലപ്പുഴ താഴം കടുവാക്കുഴിക്കല്‍ ശ്രീഹരി ബോസ് (24), ചെറുവള്ളൂര്‍ ചലഞ്ച് ഓമനക്കുട്ടന്‍ (22) എന്നിവരെയാണ് ഇന്നലെ പോലിസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇതോടെ ഈ കേസില്‍ നാലു പ്രതികള്‍ അറസ്റ്റിലായി. ഒന്നാം പ്രതി താഴം കുഴിക്കാട്ടില്‍ അപ്പുണ്ണി എന്നു വിളിക്കുന്ന മിഥുന്‍ ആര്‍ നായര്‍ (31), നാലാം പ്രതി അജിത്ത് എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. കഴിഞ്ഞ മാസം അഞ്ചിന് ഉച്ചയ്ക്ക് 2.30 നായിരുന്നു പതിനഞ്ചോളം വരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌റ്റേഷന്‍ ആക്രമിച്ചത്. വിവാഹത്തിന് വിളിച്ച ടൂറിസ്റ്റ് ബസ് കൃത്യസമയത്ത് എത്താതിരുന്നത് സംബന്ധിച്ച് ജില്ലാ പോലിസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ഡ്രൈവറായ കണ്ണന്‍ എന്ന യുവാവിനെ എസ്‌ഐ സദാശിവന്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന മിഥുന്‍ ആണ് അക്രമത്തിന് തുടക്കമിട്ടത് എന്നാണ് പോലിസ് പറയുന്നത്. ഇയാള്‍ വിവരം അറിയിച്ചതനുസരിച്ച് കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിയാണ് അക്രമം നടത്തിയത്. എസ്‌ഐക്കും മര്‍ദനമേറ്റു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക