|    Feb 24 Fri, 2017 3:03 am

മലയാലപ്പുഴയില്‍ ഗ്രീന്‍ സ്‌കൂളുകള്‍ ഒരുങ്ങുന്നു

Published : 23rd November 2016 | Posted By: SMR

പത്തനംതിട്ട: മലയാലപ്പുഴ പഞ്ചായത്തിലെ പ്രൈമറി വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശത്തിനനുസൃതമായി ഹരിതവല്‍ക്കരണത്തിന് തയ്യാറെടുക്കുന്നു. തുടക്കത്തില്‍ പ്ലാസ്റ്റിക്ക്, പേപ്പര്‍ ഗ്ലാസുകള്‍ എന്നിവ സ്‌കൂളില്‍ നിന്നൊഴിവാക്കാന്‍ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി തീരുമാനിച്ചു. സ്‌കൂളുകള്‍ക്ക് ആവശ്യമായ സ്റ്റീല്‍ ഗ്ലാസുകള്‍ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തതില്‍ സ്‌പോണ്‍സര്‍ ചെയ്യും. പൊതുവിദ്യാലയ ശാക്തീകരണത്തിനായി ചേര്‍ന്ന പഞ്ചായത്ത് വിദ്യാഭ്യാസ സമിതി യോഗത്തില്‍ അധ്യാപകരുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. മലയാലപ്പുഴ ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശാന്തമ്മ ബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗം പഞ്ചായത്ത് പ്രസിഡന്റ് കെ ജയലാല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ വിദ്യാലയങ്ങളെ അഭിനന്ദിച്ചു. പഞ്ചായത്ത് തലത്തില്‍ തനതായ പൊതുവിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും എല്ലാ സ്‌കൂളുകളുടെയും സമഗ്ര വിദ്യാലയ വികസനരേഖ സ്‌കൂള്‍ തലത്തില്‍ സെമിനാറുകളില്‍ അവതരിപ്പിക്കുന്നതിനും തീരുമാനിച്ചു. ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം എന്നീ പരിപാടികളുടെ പഞ്ചായത്തുതല ഉദ്ഘാടനം ജനകീയമായി നടത്താനും തീരുമാനിച്ചു. ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ജോര്‍ജുകുട്ടി പാണ്ടിപ്പുറത്ത്, എം രാജേഷ്, മുരളീധരക്കുറുപ്പ്, മനോജ് ബി പിള്ള, ബെന്നി ഇ ഐ, രാധാമണി ഭാസി, കലാബാലന്‍, പഞ്ചായത്ത് വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ ബി സുമം, സിആര്‍സി കോ-ഓഡിനേറ്റര്‍ മിനി ജോര്‍ജ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക