|    Oct 20 Sat, 2018 9:30 pm
FLASH NEWS

മലയാറ്റൂര്‍ നീലീശ്വരം ഗ്രാമ പഞ്ചായത്തിലെ വാട്ടര്‍ ടാങ്ക് അപകടാവസ്ഥയില്‍

Published : 11th September 2017 | Posted By: fsq

 

കാലടി: മലയാറ്റൂര്‍ നീലീശ്വരം ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്തില്‍ മൊത്തം ജലവിതരണം നടത്തുന്ന വലിയ വാട്ടര്‍ ടാങ്ക് അപകടാവസ്ഥയിലാണ്. വാട്ടര്‍ ടാങ്കിലേക്കുള്ള റോഡിന്റെ അവസ്ഥയും ദയനീയമാണ്. വര്‍ഷക്കാലത്തും വേനല്‍ക്കാലത്തും ഈ ടാങ്കിലെ ജലമാണ് മലയാറ്റൂര്‍ നിവാസികളുടെ ഏക ആശ്രയം. സമീപത്തെ സ്വകാര്യ വ്യക്തിയുടെ ക്വാറിയുടെ പ്രവര്‍ത്തനം മൂലമാണ് ഇത്രയും അപകടമായ സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നത്. ക്വാറിയില്‍ വെടി പൊട്ടുമ്പോള്‍  ഉണ്ടാകുന്ന പ്രകമ്പനം മൂലമാണ് ടാങ്കില്‍ ഇത്രയുമധികം ചിന്നല്‍ വന്നിരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു . സമീപ പ്രദേശങ്ങളിലെ വീടുകളില്‍ ജനല്‍ ചില്ലുകളും വാര്‍ക്ക ഉള്‍പ്പെടെ പൊട്ട് വീഴുന്നത് പതിവായിരിക്കയാണിവിടെ.നിരവധി പരാതികള്‍ നല്‍കിയെങ്കിലും വ്യക്തിയുടെ രാഷ്ടീയ ബന്ധം മൂലം ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ബന്ധപ്പെട്ട അധികാരികള്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss