|    Oct 22 Mon, 2018 4:03 pm
FLASH NEWS

മലയാമ്പള്ളം റോഡില്‍ അപകടം പതിവാകുന്നു

Published : 16th September 2017 | Posted By: fsq

 

കൊല്ലങ്കോട്: കൊല്ലങ്കോട് ഊട്ടറ റെയില്‍വേ സ്‌റ്റേഷന്‍ മുതല്‍ മലയാമ്പള്ളം വരെയുള്ള പാതയില്‍ അപകടം പതിവാകുന്നു. പാതയുടെ ഇരുവശങ്ങളിലും പാഴ്‌ച്ചെടികള്‍ വളര്‍ന്നിരിക്കുകയാണ്. വളവുകളില്‍ എതിരെ വരുന്ന വാഹനങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് കാണുന്നതിന് ഇതു തടസ്സമാവുന്നു. കാടുകളില്‍ നിന്ന് റോഡിലേക്ക് ചാടുന്ന നായ, കാട്ടുപന്നികള്‍ ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കു ഭീഷണിയായി തുടരുകയാണ്. തോട്ടാരത്തും പുഴകളില്‍ നിന്നും ഇറങ്ങുന്ന കാട്ടുപന്നികള്‍ രാത്രികാലങ്ങളില്‍ ബൈക്കിന്റെ വെളിച്ചത്തില്‍ മുന്നില്‍ ചാടുന്നത് കാരണം നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. കൃഷിയിടങ്ങളില്‍ പണിക്കുപോയ തൊഴിലാകള്‍ക്കും പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. മലയാമ്പള്ളത്ത് പന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് ഗുരുതരായി പരിക്കേറ്റ് വണ്ടിത്താവളം സ്വദേശി പാലക്കാട് ചികില്‍സിലായതും രണ്ടാഴ്ച മുമ്പാണ്.നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന പാതയുടെ ഇരു വശങ്ങളിലും പാഴ് ച്ചെടികള്‍  വളര്‍ന്നതോടെ ഇരുചക്ര വാഹനങ്ങളുടെ അപകടം തുടര്‍ക്കഥയാകുന്നു. പാതയോരത്ത് വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍ വെട്ടിമാറ്റണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss