|    Jun 26 Tue, 2018 1:19 am
FLASH NEWS

മലയന്‍കുനി ദാമോദരന്‍ പുരസ്‌കാരം ഏറ്റുവാങ്ങി

Published : 9th January 2017 | Posted By: fsq

മയ്യില്‍: തായംപൊയില്‍ സഫ്ദര്‍ ഹാശ്മി സ്മാരക വായനശാല ഏര്‍പ്പെടുത്തിയ പ്രഥമ എന്‍ ഉണ്ണികൃഷ്ണന്‍ പുരസ്‌കാരം കയരളം കിളിയളത്തെ പരമ്പരാഗത കര്‍ഷകന്‍ മലയന്‍കുനി ദാമോദരന്‍ ഏറ്റുവാങ്ങി. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സെക്രട്ടറിയും കവയത്രിയുമായ എം ആര്‍ ജയഗീതയാണ് സുരേന്ദ്രന്‍ കൂക്കാനം രൂപകല്‍പന ചെയ്ത ശില്‍പവും അയ്യായിരം രൂപയും അടങ്ങുന്ന പുരസ്‌കാരം സമ്മാനിച്ചത്.  ചെറുകാട് അവാര്‍ഡ് ജേതാവ് കരിവെള്ളൂര്‍ മുരളിക്ക് മലയന്‍കുനി ദാമോദരന്‍ ഉപഹാരം നല്‍കി. കരിവെള്ളൂര്‍ മുരളി സഫ്ദര്‍ ഹാശ്മി അനുസ്മരണ പ്രഭാഷണം നടത്തി. കെ സി ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. സുരേന്ദ്രന്‍ കൂക്കാനം, സി പി നാസര്‍, എം വി രാധാമണി, പി പി സതീഷ് കുമാര്‍ സംസാരിച്ചു. ഫോക്‌ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കളിവെട്ടത്തിന്റെ ‘ഫോക് ഇന്‍ വണ്ടര്‍’ ദൃശ്യാവിഷ്‌കാരം അരങ്ങേറി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss