|    Aug 21 Tue, 2018 9:15 am
FLASH NEWS

മലമ്പുഴ ഷട്ടറുകള്‍ 6 സെ.മി ഉയര്‍ത്തി; ശിരുവാണി ഡാം ഇന്നു തുറക്കും

Published : 11th August 2018 | Posted By: kasim kzm

പാലക്കാട്: കാലവര്‍ഷം തുടരുന്നത് കാരണം ശിരുവാണി ഡാമിലെ ഷട്ടറുകള്‍ ഇന്ന് വൈകീട്ട് ഏതു സമയവും തുറക്കും. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും ആറ് സെന്റിമീറ്ററായി ഉയര്‍ത്തി. 1.5 മീറ്ററില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ മുതല്‍ ഘട്ടംഘട്ടമായി മൂന്ന് സെന്റിമീറ്ററിലേക്ക് താഴ്ത്തിയിരുന്നു. എന്നാല്‍, ഡാമിലെ നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുകയായിരുന്നു. അതേസമയം, മലമ്പുഴ ഡാം വീണ്ടും തുറന്നുവെന്ന പ്രചാരണം വ്യാജമാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി ബാലമുരളി അറിയിച്ചു.
മീങ്കര ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ഏതാനും ദിവസങ്ങള്‍ക്കകം ഡാം തുറന്നുവിടുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി ബാലമുരളി അറിയിച്ചു. അതിനാല്‍ ഗായത്രിപുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss