|    Nov 23 Thu, 2017 8:54 am
FLASH NEWS

മലമ്പുഴ മണ്ഡലത്തില്‍ നടപ്പാക്കിയത് 81.74 കോടിയുടെ പൊതുമരാമത്ത് പ്രവൃത്തികള്‍

Published : 7th November 2017 | Posted By: fsq

 

പാലക്കാട്: മലമ്പുഴ നിയോജക മണ്ഡലത്തില്‍ 81.74 കോടിയുടെ പൊതുമരാമത്ത് പ്രവൃത്തികള്‍ രണ്ടു വര്‍ഷത്തിനകം നടപ്പാക്കിയതായി വി എസ് അച്യുതാനന്ദന്‍ എംഎല്‍എ അറിയിച്ചു. 2015-16ലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ മുണ്ടൂര്‍-കൂട്ടുപാത-കീഴ്പ്പാടം-ഒമ്പതാംമൈല്‍ റോഡ് നവീകരണം തുടങ്ങി. മരുതറോഡ് -കല്ലേപ്പുള്ളി-നരകംപുള്ളി റോഡ് നവീകരണവും രണ്ട് കോടി ചെലവില്‍ പൂര്‍ത്തിയാക്കി . മന്തക്കാട്-മലമ്പുഴ ഡാം റോഡ് നവീകരണത്തിന്റെ ആദ്യഘട്ടം ഒരു കോടി ചെലവില്‍ പുരോഗമിക്കുകയാണ്. 2016-17ലെ ബജറ്റിലുള്‍പ്പെടുത്തിയ പാലക്കാട്-മലമ്പുഴ റോഡ് നവീകരണം 50 ലക്ഷം ചെലവില്‍ ഡിസംബര്‍ 31ന് പൂര്‍ത്തിയാക്കും. പത്തിരിപ്പാല കോങ്ങാട് റോഡില്‍ കേരളശ്ശേരി ജങ്ഷന്‍ റോഡ് , പാറ-കാരാട്ടുകുളം റോഡ്, അകത്തേത്തറ എന്‍.എസ്.എസ്.എഞ്ചിനീയറിങ് കോളെജ് റോഡ് എന്നിവയുടെ നവീകരണ പ്രവൃത്തികളും പുരോഗമിക്കുകയാണ്. പുത്തൂര്‍-കൊട്ടേക്കാട് റോഡിന്റേയും കഞ്ചിക്കോട്-പാറ-കുന്നാച്ചി-കല്ലുകുട്ടിയാല്‍ റോഡിന്റേയും നവീകരണ പ്രവൃത്തികള്‍ തുടങ്ങി. മുട്ടികുളങ്ങര -കല്ലംപറമ്പ് -ധോണി റോഡ്  നവീകരണം ഉടന്‍ തുടങ്ങും. ഏഴക്കാട്-വെള്ളിക്കാട് റോഡ് നവീകരണത്തിനുള്ള നടപടിക്രമങ്ങളും തുടങ്ങിയിട്ടുണ്ട്. 2017-18ലെ ബജറ്റിലുള്‍പ്പെടുത്തിയ മേനോന്‍ പാറ-ചുള്ളിമട റോഡ് നവീകരണത്തിനുള്ള  എസ്റ്റിമെറ്റ് പരിശോധനാ ഘട്ടത്തിലാണ്. നബാര്‍ഡ് ഫണ്ട് വിനിയോഗിച്ച് കൊടുമ്പ്-പടലിക്കാട് കനാല്‍ ബണ്ട് റോഡ് നവീകരണം പൂര്‍ത്തിയായി. ഉമ്മിണി-പാപറമ്പ് സബ് സ്റ്റേഷന്‍ റോഡ് പ്രവൃത്തി പുരോഗമിക്കുകയാണ്.2016-17-ല്‍ കിഫ്ബി 10ലക്ഷം വീതം അനുവദിച്ച അഞ്ച് പ്രവൃത്തികളുടെ പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാവുന്നുണ്ട്. മലമ്പുഴ റിങ് റോഡിന് കുറുകെ പാലം, റെയില്‍വെ കോളനി-മുട്ടിക്കുളങ്ങര റോഡ്, കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്-മുപ്പന റോഡ്, പാറ-പൊള്ളാച്ചി റോഡ്, പാറ-മണ്ണുകാട്-പനമ്പള്ളി റോഡ് നവീകരണവും കോരയാര്‍ പുഴയ്ക്ക് കുറുകെ പാലവും നിര്‍മിക്കുന്നതിനാണ് തുക അനുവദിച്ചത്. ഇതുകൂടാതെ 2016-17ലെ സ്റ്റേറ്റ് ലെവല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്എല്‍റ്റിഎഫ്) നടപ്പാക്കുന്ന 210 ലക്ഷത്തിന്റെ 14 പ്രവൃത്തികളും 2017-18ല്‍ നടപ്പാക്കുന്ന 201 ലക്ഷത്തിന്റെ പ്രവൃത്തികളും പുരോഗമിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക