|    Nov 14 Wed, 2018 1:35 am
FLASH NEWS

മലമ്പുഴ പൈപ്പ് ലൈന്‍ തകര്‍ന്നു: കുടിവെള്ളം മുടങ്ങും

Published : 10th August 2018 | Posted By: kasim kzm

പാലക്കാട്: കേരള വാട്ടര്‍ അതോറിറ്റിയുടെ മലമ്പുഴയില്‍ നിന്നുളള പ്രധാന കുടിവെള്ള പൈപ്പ് ലൈന്‍ വെള്ളപൊക്കത്തില്‍ തകര്‍ന്നതിനാല്‍ പാലക്കാട് നഗരത്തില്‍ ഒരാഴ്ച്ച കുടിവെള്ള വിതരണം ഉണ്ടായിരിക്കില്ലെന്ന് എക്‌സി.എന്‍ജിനീയര്‍ അറിയിച്ചു.
കല്‍പാത്തി, മാട്ടുമന്ത, ഒലവക്കോട്, വെണ്ണക്കര, മൂത്തന്തറ, ചുണ്ണാമ്പുത്തറ, പറക്കുന്നം, തിരുനെല്ലായി, പിരായിരി ഭാഗത്തെ കുടിവെള്ള വിതരണമാണ് മുടങ്ങുക. കനത്ത മഴയില്‍ മലിനമായിരിക്കുന്ന കുടിവെള്ള സ്രോതസ്സുകളില്‍ നിന്നുളള വെള്ളം പൊതു ജനങ്ങള്‍ ഉപയോഗിക്കരുതെന്ന് കലക്ടര്‍ അറിയിച്ചു. ഈ സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറികളിലൂടെ വാട്ടര്‍ അതോററ്റിയുടെ കുടിവെള്ളം വിതരണം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss