|    Jan 16 Mon, 2017 8:38 pm
FLASH NEWS

മലമ്പുഴ ഡാമിലെ വെള്ളം ആട്ടുമലയില്‍ തടഞ്ഞ് തമിഴ്‌നാട്ടിലേക്ക് കടത്തുന്നു

Published : 13th October 2016 | Posted By: Abbasali tf

മലമ്പുഴ: ജില്ലയിലെ പ്രധാന ജലസ്രോതസായ മലമ്പുഴ ഡാമി ലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് സമീപത്തെ ആട്ടുമലയില്‍ ബണ്ടുകെട്ടി തടയുന്നു. ഇങ്ങനെ തടയുന്ന വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോവുന്നത് മൂലം ഡാമിലേക്കുള്ള വെള്ളത്തിന്റെ അളവ് കുറയാന്‍ കാരണമാവുകയാണ്. മലമ്പുഴ ഡാമില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ വാളയാര്‍ ചെക് പോസ്റ്റ് അതിര്‍ത്തിയിലുള്ള ആട്ടുമലയില്‍ നിന്നുള്ള ഒഴുക്ക് തടയുന്നത് തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതിനിടെ നിരവധി തവണ പ്രതിഷേധങ്ങളുയര്‍ന്നിട്ടും ഇതിനെതിരേ സര്‍ക്കാര്‍ തലങ്ങളില്‍ നിന്ന് യാതൊരു നടപടികളുമുണ്ടായിട്ടില്ല. ആട്ടുമലയുടെ മുകളില്‍ പാറതുരന്ന് മൂന്നടിവീതിയുള്ള കനാലുകള്‍ വഴിയാണ് വെള്ളം തമിഴ്‌നാട്ടിലെ ആലന്തറ ചെക് ഡാമിലേക്ക് എത്തിക്കുന്നത്.  ഇത്തരം വെള്ളം ചോര്‍ത്തല്‍ മൂലം മലമ്പുഴ ഡാമില്‍ ജലനിരപ്പ്  കുറയുന്നത് ജില്ലയ്ക്ക് ഭീഷണിയായി തീര്‍ന്നിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഇതേ പ്രശ്‌നത്തെ തുടര്‍ന്ന് ഇറിഗേഷന്‍ വകുപ്പ് സ്ഥലത്തെ ബണ്ടുകള്‍ പൊളിച്ച് മാറ്റായിരുന്നെങ്കിലും നാളുകള്‍ കഴിഞ്ഞതോടെ എല്ലാം പഴയപടിയാവുകയായിരുന്നു. മഴയുടെ അളവ് കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മലമ്പുഴ ഡാമിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടയുന്നതുമൂലം ജില്ലയില്‍ വരും നാളുകളില്‍ കുടിവെള്ളക്ഷാമവും കാര്‍ഷികമേഖലയും പ്രതിസന്ധിയിലാവും. ജില്ല കൊടും വരള്‍ച്ചയിലേക്ക് പോവുന്നതിന് മുമ്പ് മലമ്പുഴ ഡാമിലെ വെള്ളം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ആട്ടുമലയില്‍ ബണ്ട് വെള്ളം തമിഴ്‌നാട്ടിലേക്ക് കടത്തുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ ഉടന്‍ പരിഹാരം കാണണമെന്ന് പ്രദേശവാസികള്‍ നേരത്തെ തന്നെ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഇത്രയും തീവ്രമായ ഒരു വിഷയത്തില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ആരോപണമുണ്ട്. നേരത്തെയും ഇത്തരത്തില്‍ മേഖലയിലെ പൈനാപ്പിള്‍ കൃഷിക്ക് ബണ്ടുകള്‍കെട്ടി വെള്ളം ചോര്‍ത്തിയിരുന്നു. അണക്കെട്ടിലെ ചളിയടിയുന്നതുമൂലമാണ് ജലനിരപ്പ് താഴുന്നതെന്ന വിശ്വാസത്തിലാണ് ഡാം അധികൃതര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക