|    Aug 20 Mon, 2018 12:57 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മലമ്പുഴ ഡാം തുറന്നു

Published : 2nd August 2018 | Posted By: kasim kzm

പാലക്കാട്: ജലനിരപ്പ് 114. 88 മീറ്റര്‍ എത്തിയതിനാല്‍ മലമ്പുഴ ഡാം തുറന്നു. 11.30ന് ശേഷം ഡാമിന്റെ ഓരോ സ്പില്‍വേ ഷട്ടറുകള്‍ വീതം 10 മിനിറ്റ് വ്യത്യസത്തില്‍ മൂന്നു സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. അതുവഴി 312 ക്യുസെക്‌സ് (ക്യുബിക് മീറ്റര്‍ പെര്‍ സെക്കന്‍ഡ്‌സ്) ജലമാണ് പ്രവഹിക്കുക. 115.06 മീറ്ററാണ് ഡാമിന്റെ മൊത്തം സംഭരണശേഷി. നിലവിലുള്ള ജലനിരപ്പ് 114.88ല്‍ നിന്ന് 114.78 ആയി 10 സെന്റിമീറ്റര്‍ കുറയുന്നത് വരെ ഷട്ടറുകള്‍ തുറന്നുവയ്ക്കും. ഷട്ടറുകള്‍ തുറന്നതിനാല്‍ കല്‍പ്പാത്തിപുഴ, മുക്കപ്പുഴ, ഭാരതപ്പുഴ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നു മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss