|    Sep 25 Tue, 2018 6:37 pm
FLASH NEWS

മലമ്പുഴ അണക്കെട്ട് വറ്റി വരളുമ്പോഴും ഉദ്യാനത്തിനകത്ത് വെള്ളം പാഴാക്കല്‍ പതിവായി

Published : 23rd January 2017 | Posted By: fsq

 

മലമ്പുഴ: ജില്ല കൊടും വരള്‍ച്ചയിലേക്കു നീങ്ങുമ്പോഴും  മലമ്പുഴ ഉദ്യാനത്തില്‍ വെള്ളത്തിനു ഒരുവിലയുമില്ല. ഉദ്യാനത്തില്‍ പലയിടത്തായി വെള്ളം പൊട്ടി ഒഴുകിയിട്ടും അധികാരികള്‍ കണ്ട ഭാവം നടിക്കുന്നില്ല. മലമ്പുഴ ഡാമില്‍ പോലും വെള്ളമില്ലാത്ത സാഹചര്യത്തിലാണ് ഈ അനാസ്ഥ. ചരിത്രത്തിലാദ്യമായി മലമ്പുഴ ഡാമില്‍ ജനുവരിയിലെ ഏറ്റവും താഴ്ന്ന നിലയിലാണു ജലനിരപ്പ്. കൃഷി ആവശ്യത്തിനായി  രണ്ടു കനാലുകളിലൂടെ വെള്ളം തുറന്നു കൊടുത്തിട്ടുണ്ട്. വരും മാസങ്ങളില്‍ കുടിവെള്ളത്തിന് പോലും വെള്ളം ഡാമില്‍ നിന്ന് ലഭിക്കുമോ എന്ന സംശയത്തിലാണ് മലമ്പുഴ വെള്ളത്തെ ആശ്രയിക്കുന്ന പാലക്കാട് നഗരസഭയും ആറു പഞ്ചായത്തുകളും. ഡാമിലെ വെള്ളം ആശ്രയിച്ച് നിരവധി പ്രദേശവാസികളുമുണ്ട്. വെള്ളക്ഷാമം ഇത്രയും രൂക്ഷമായ സമയത്താണ് ഉദ്യാനത്തിനകത്ത് വെള്ളം പാഴാക്കുന്നത്. ഉദ്യാനത്തില്‍ പലയിടത്തായി കെട്ടി നിര്‍ത്തിയ വെള്ളം പൊട്ടിയൊഴുകുന്ന അവസ്ഥയാണ് ഉള്ളത്. നടപ്പാതകളിലേക്കാണു പൊട്ടി ഒഴുകി വരുന്ന വെള്ളം ഒഴുകിയെത്തുന്നത്. ദിവസങ്ങളായി ഈ സ്ഥിതി മലമ്പുഴയില്‍ തുടരുകയാണ്.  കേടു വന്ന ഭാഗം നന്നാക്കാനുള്ള യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ല. ഉദ്യാനത്തിലെ തടാകത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടിയ നിലയിലാണ്.  ഇതു നീക്കം ചെയ്യാനും നടപടിയായില്ല. ഉദ്യാനത്തിന്റെ മേല്‍നോട്ടത്തിനും പരിപാലനത്തിനും നിരവധി ജീവനക്കാര്‍  ഉള്ളപ്പോഴാണ് ഈ സ്ഥിതി. കനത്ത ചൂട് മൂലം ഉദ്യാനത്തിലെ ചെടികളും പൂക്കളുമെല്ലാം വാടിയ നിലയിലായതോടെ ഉദ്യാനത്തിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞ അവസ്ഥയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss