|    May 28 Sun, 2017 3:07 am
FLASH NEWS

മലബാറില്‍ മില്‍മ അധികം വാങ്ങുന്നത് 22 ലക്ഷം ലിറ്റര്‍ പാല്‍

Published : 3rd September 2016 | Posted By: SMR

സുനു ചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: മലബാര്‍ മേഖലയില്‍ ഓണത്തിന് പാലിനും പാലുല്‍പന്നങ്ങള്‍ക്കും ലഭ്യത കുറയാതിരിക്കാന്‍ മില്‍മ മലബാര്‍ യൂനിയന്‍ നടപടി തുടങ്ങി. നിലവിലുള്ള പാല്‍ സംഭരണത്തിനു പുറമേ അധികമായി ആവശ്യമുള്ള പാല്‍ തമിഴ്‌നാട്, കര്‍ണാടക മില്‍ക്ക് യൂനിയനുകളില്‍നിന്ന് വ്യാഴാഴ്ച മുതല്‍ വാങ്ങിത്തുടങ്ങി.
പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി ഇപ്പോള്‍ പ്രതിദിനം അഞ്ചര ലക്ഷം ലിറ്റര്‍ പാലാണ് മേഖലാ യൂനിയന്‍ സംഭരിക്കുന്നത്.  ഓണമടുത്തതോടെ പാല്‍ വില്‍പന കൂടിയതിനാല്‍ മറ്റ് യൂനിയനുകള്‍ക്ക് നല്‍കിവന്നിരുന്ന പാല്‍വിതരണം നിര്‍ത്തി. ബക്രീദും ഓണവും ഒരുമിച്ചെത്തുന്നതിനാല്‍ പാല്‍ ഉപഭോഗവും കൂടിയിട്ടുണ്ട്.
പ്രാഥമിക ക്ഷീരസംഘങ്ങളില്‍ പ്രാദേശിക വില്‍പന കൂടിയതുമൂലം മില്‍മയുടെ പാല്‍ സംഭരണത്തിലും കുറവുവന്നുതുടങ്ങി. ബക്രീദിനും ഉത്രാടം, തിരുവോണം ദിവസങ്ങളിലുമായി വില്‍പനയ്ക്കാവശ്യമായ 31 ലക്ഷം ലിറ്റര്‍ പാലില്‍ കുറവുള്ള 22 ലക്ഷം ലിറ്റര്‍ പാലാണ് പുറത്തുനിന്ന് വാങ്ങിത്തുടങ്ങിയത്.
കര്‍ണാടക മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന് കീഴിലുള്ള ഹാസ്സന്‍, മാണ്ഡ്യ, ബംഗളൂരു യൂനിയനുകളില്‍നിന്നായി 11 ലക്ഷം ലിറ്ററും തമിഴ്‌നാട് മില്‍ക്ക് ഫെഡറേഷന്റെ കീഴിലുള്ള സേലം, ഈറോഡ്, മില്‍ക്ക് യൂനിയനുകളില്‍നിന്നു 10 ലക്ഷം ലിറ്ററുമാണ് ദിവസേനയുള്ള ആവശ്യത്തിനനുസരിച്ച് വാങ്ങിത്തുടങ്ങിയത്.
ഏഴരലക്ഷം ലിറ്റര്‍ തൈരും 250 മെട്രിക് ടണ്‍ നെയ്യും 30 മെട്രിക് ടണ്‍ പേഡയും മില്‍മ ഉല്‍പന്നങ്ങള്‍ അടങ്ങിയ ബണ്ടില്‍ ഓഫ് ജോയ് 25,000 പാക്കറ്റും മില്‍മ വില്‍പന നടത്തും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day