|    Feb 23 Thu, 2017 10:21 pm

മലബാര്‍ സിമിന്റ് അഴിമതി: അസി. സെയില്‍സ് ഓഫിസറെ ബലിയാടാക്കിയെന്ന് വിജിലന്‍സ്

Published : 26th November 2016 | Posted By: SMR

കൊച്ചി: മലബാര്‍ സിമന്റ്‌സ് അസിസ്റ്റന്റ് സെയില്‍സ് ഓഫിസര്‍ ഷാജി ടി ബാലനെ എംഡിയും ഡെപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജറും ചേര്‍ന്ന് ബലിയാടാക്കിയതാണെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷാജി ടി ബാലന്‍ നല്‍കിയ ഹരജിയില്‍ എറണാകുളം വിജിലന്‍സ് എസ്പി ടി നാരായണനാണ് ഇക്കാര്യം വ്യക്തമാക്കി റിപോര്‍ട്ട് നല്‍കിയത്.
വിവിധ ഇടപാടുകളിലായി മലബാര്‍ സിമന്റ്‌സിനു കോടികളുടെ നഷ്ടമുണ്ടായെന്ന കേസിലാണ് ഷാജിയെ പ്രതിചേര്‍ത്തിരുന്നത്. എന്നാല്‍, സിമന്റ് വില നിശ്ചയിക്കുന്നതില്‍ ഉള്‍പ്പെടെ ഷാജിക്ക് പങ്കില്ല. ഇത്തരം കാര്യങ്ങള്‍ കമ്പനിയുടെ എംഡിയും സീനിയര്‍ ലെവല്‍ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തീരുമാനിക്കുന്നത്. ജൂനിയര്‍ ലെവല്‍ ഓഫിസറായ ഷാജിക്ക് ഇവരുടെ ഉത്തരവുകള്‍ അനുസരിക്കാനേ കഴിയൂ. സിമന്റ് വില ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തവര്‍ എന്ന നിലയില്‍ എംഡിയെയും ഡെപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജറെയുമാണ് സസ്‌പെന്‍ഡ് ചെയ്യേണ്ടത്.
കമ്പനിയുടെ എംഡിക്കും ഡെപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ക്കുമെതിരേ 2.70 കോടി രൂപയുടെ ക്രമക്കേട് ആരോപിക്കുന്ന വിജിലന്‍സ് കേസില്‍ നിന്നു രക്ഷപ്പെടാന്‍ ഇരുവരും ചേര്‍ന്ന് ഷാജിയെ ഇരയാക്കുകയാണെന്നും മറ്റൊരു പ്രതിയായ ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫിനെതിരേയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്താതിരിക്കാനാണ് ഇത്തരത്തില്‍ ഇരയാക്കുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു.
മലബാര്‍ സിമന്റ്‌സിന് അഞ്ചു കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ആരോപിച്ച് എംഡി കെ പത്മകുമാര്‍, ഡെപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ഷാജി സാക്ഷിയാണെന്നുമാണ് വിജിലന്‍സ് റിപോര്‍ട്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക