|    Mar 23 Thu, 2017 5:57 am
FLASH NEWS

മലബാര്‍ സിമന്റ്‌സ് എംഡി നിയമനം; വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്

Published : 14th July 2016 | Posted By: SMR

തൃശൂര്‍: മലബാര്‍ സിമന്റ്‌സ് കമ്പനി മാനേജിങ് ഡയറക്റ്ററായുള്ള കെ പത്മകുമാറിന്റെ നിയമനത്തിനു മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവായി. റിയാസ് കുട്ടമശ്ശേരി എന്നയാളുടെ ഹരജിയിലാണ് വിജിലന്‍സ് കോടതിയുടെ നടപടി. പത്മകുമാറിനെ നിയമിച്ചതും പദവിയില്‍ തുടരുന്നതും വിദ്യാഭ്യാസ യോഗ്യതയില്ലാതെയും നടപടിക്രമം പാലിക്കാതെയുമാണെന്ന ഹരജിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് ത്വരിതാന്വേഷണത്തിന് ജഡ്ജി സി ജയചന്ദ്രന്‍ ഉത്തരവിട്ടത്.
വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല. ആഗസ്ത് 31ന് മുമ്പായി റിപോര്‍ട്ട് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. പൊതുമേഖലാ പുനസ്സംഘടനാ ഓഡിറ്റ ്‌ബോര്‍ഡ് (ആര്‍ഐഎബി) സെക്രട്ടറിയായിരിക്കെയാണ് പത്മകുമാറിനെ മലബാര്‍ സിമന്റ്‌സിന്റെ എംഡിയായി നിയമിച്ചത്. എന്നാല്‍, ഈ രണ്ട് തസ്തികകളിലും നിയമിക്കാനുള്ള യോഗ്യത പത്മകുമാറിനില്ലെന്നു ഹരജിയില്‍ പറയുന്നു.
പത്മകുമാറിന് യോഗ്യതയില്ലെന്നു കാണിക്കാന്‍ അദ്ദേഹം സമര്‍പ്പിച്ച ബയോഡാറ്റയുടെയും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകളും ഹരജിക്കാരന്‍ കോടതിയില്‍ ഹാജരാക്കി. അധ്യാപക തസ്തികയല്ലാതിരുന്നിട്ടും യുജിസി ശമ്പള സ്‌കെയിലില്‍ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്നുവെന്നും പത്മകുമാറിന്റെ അനധികൃത നിയമനവുമായി ബന്ധപ്പെട്ടവര്‍ ആരൊക്കെയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
പത്മകുമാര്‍ പ്രതിചേര്‍ക്കപ്പെടുന്ന അഞ്ചാമത്തെ കേസാണിത്. മലബാര്‍ സിമന്റ്‌സിലെ അഴിമതിയില്‍ വിജിലന്‍സ് രണ്ടു കേസുകൂടി രജിസ്റ്റര്‍ ചെയ്തു. ഫ്‌ളൈ ആഷ് ഇറക്കുമതി, ഡീലര്‍ഷിപ്പ്, സിമന്റ് വില്‍പന നടത്തുന്ന ഏജന്‍സികള്‍ക്ക് ഇളവുകള്‍ നല്‍കിയ ഇനത്തില്‍ നഷ്ടമുണ്ടാക്കി എന്ന കേസുകളിലാണ് കഴിഞ്ഞ ദിവസം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

(Visited 25 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക