|    May 26 Fri, 2017 4:39 pm
FLASH NEWS

മലബാര്‍ സിമന്റ്‌സ് അസിസ്റ്റന്റ് മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 8th August 2016 | Posted By: SMR

പാലക്കാട്: മലബാര്‍ സിമന്റ്‌സ് പി ആന്റ് എ (പേഴ്‌സണല്‍ ആന്റ് അഡ്മിനിസ്‌ട്രേഷന്‍) അസി. മാനേജര്‍ ഐ സുലൈമാനെ എംഡി പത്മകുമാര്‍ സസ്‌പെന്‍ഡ് ചെയ്തു. തമിഴ്‌നാട്ടില്‍നിന്നു ചുണ്ണാമ്പുകല്ല് കൊണ്ടുവന്നതിലുണ്ടായ സാമ്പത്തിക നഷ്ടം ഈടാക്കുന്നതില്‍ വീഴ്ചവരുത്തിയതിനാണ് സസ്‌പെന്‍ഷന്‍ എന്ന് മാനേജ്‌മെന്റ് അറിയിച്ചു.
2011ല്‍ വിജയലക്ഷ്മി ട്രാന്‍സ്‌പോര്‍ട്ടുമായി എംസിഎല്‍ ഉണ്ടാക്കിയ കരാര്‍പ്രകാരം 10,000 മെട്രിക് ടണ്‍ ചുണ്ണാമ്പുകല്ല് എത്തിക്കുന്നതില്‍ വീഴ്ചവരുത്തിയ സ്ഥാപനം ഉണ്ടാക്കിയ നഷ്ടം ഒരു കോടിയാണെന്നിരിക്കേ നടപടിയില്‍ ഉണ്ടായ കാലതാമസംമൂലം നാലുലക്ഷം രൂപ മാത്രമാണ് മലബാര്‍ സിമന്റ്‌സിന് അവരില്‍നിന്ന് ഈടാക്കാനായത്. ഇതുസംബന്ധിച്ച് അന്നത്തെ ലീഗല്‍ ഓഫിസറായ സുലൈമാനോട് വിശദീകരണം തേടിയെങ്കിലും മറുപടി നല്‍കിയില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day