|    Jan 22 Sun, 2017 5:12 am
FLASH NEWS

മലബാര്‍ സിമന്റ്‌സ് അഴിമതി; എഫ്‌ഐആറുകള്‍ സമര്‍പ്പിച്ചു

Published : 13th July 2016 | Posted By: SMR

പാലക്കാട്: മലബാര്‍ സിമന്റ്‌സ് അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് മൂന്നു കേസുകളുടെ എഫ്‌ഐആറുകള്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പി എം സുകുമാരന്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുക—ളാണ് കോടതി മുമ്പാകെ സമര്‍പ്പിച്ചത്. നിലവിലെ എംഡി കെ പത്മകുമാര്‍ മൂന്നിലും പ്രതിയാണ്. ക്ലിങ്കര്‍ ഇറക്കുമതി, വെയര്‍ഹൗസിങ് കോര്‍പറേഷന്‍ ഗോഡൗണുകളില്‍ സിമന്റ് സൂക്ഷിച്ച് വില്‍പ്പന നടത്തിയത്, കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വിവിധ ഇടപാടുകള്‍ എന്നിവ സംബന്ധിച്ച് നടത്തിയ ദ്രുത പരിശോധനയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക