|    Jan 18 Wed, 2017 3:43 pm
FLASH NEWS

മലബാര്‍ സിമന്റ്‌സ് അഴിമതി: കുറ്റപത്രം സമര്‍പ്പിച്ചു

Published : 2nd August 2016 | Posted By: SMR

തൃശൂര്‍: മലബാര്‍ സിമന്റ്‌സില്‍ ലാമിനേറ്റഡ് ബാഗുകള്‍ ഇറക്കുമതി ചെയ്തതിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണസംഘം തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാലക്കാട്ടെ വിവാദ വ്യവസായി വി എം രാധാകൃഷ്ണന്‍, മകന്‍ നിധിന്‍, മലബാര്‍ സിമന്റ്‌സ് മുന്‍ എംഡി എസ് എച്ച് മോനി എന്നിവരുള്‍പ്പെടെ 11 പേരാണു പ്രതികള്‍. 2003-2007 കാലയളവില്‍ മുംബൈ ആസ്ഥാനമായ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ ക്രമക്കേട് നടന്നുവെന്നാണു പരാതി.  ഇടനിലക്കാരനായ രാധാകൃഷ്ണനും മകനും ചേര്‍ന്ന് വന്‍തുക കമ്മീഷന്‍ നേടിയെന്ന്  ബോധ്യപ്പെട്ടിരുന്നു. 4.59 കോടിയുടെ നഷ്ടമുണ്ടായെന്നും കണ്ടെത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക