|    Jan 23 Mon, 2017 6:07 am
FLASH NEWS

മലബാര്‍ സിമന്റ്‌സിലെ അഴിമതി പുറത്ത് കൊണ്ടുവരുമെന്ന് വിജിലന്‍സ് ഡയറക്ടര്‍

Published : 12th July 2016 | Posted By: SMR

കൊച്ചി: മലബാര്‍ സിമന്റ്‌സില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് മുഴുവന്‍ പുറത്തുകൊണ്ടുവരുമെന്ന് വിജിലന്‍സ് ഡയറക്റ്റര്‍ ജേക്കബ് തോമസ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയുണ്ടെങ്കില്‍ അതിന്റെ എല്ലാ തെളിവുകളും കോടതിക്കുമുമ്പാകെ എത്തിക്കും. കോടതിയുടെ വിമര്‍ശനത്തെ സ്വാഗതം ചെയ്യുകയാണ്. താന്‍ വിജിലന്‍സ് ഡയറക്ടറായി ചുതമതലയേല്‍ക്കുന്നതിനു മുമ്പുള്ള കാര്യങ്ങളായതിനാല്‍ അതില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. കെ എം മാണിക്കെതിരായ ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇപ്പോള്‍ കോടതിക്കുമുന്നില്‍ ഉണ്ടെന്നാണ് തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്ന് കോടതി പറഞ്ഞാല്‍ അത് കോടതിക്കു നല്‍കുമെന്നും ജേക്കബ് തോമസ് പറഞ്ഞു. ഇന്നലെ രാവിലെ കൊച്ചിയിലെത്തിയ ജേക്കബ് തോമസ് അഡ്വക്കറ്റ് ജനറലുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക